city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഴിഞ്ഞ വര്‍ഷം ജില്ലയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത് 105 പേര്‍; മൊബൈല്‍ ഫോണ്‍ സംസാരം, അമിതഭാരംകയറ്റി വാഹനമോടിക്കലിനെതിരെ നടപടി കര്‍ശനമാക്കി, 117 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 09.03.2018) കാസര്‍കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുകയും അമിത ഭാരം കയറ്റി വാഹനമോടിക്കുകയും ചെയ്ത 117 ഡ്രൈവര്‍മാരുടെ മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ് ആര്‍.ടി.ഒ ബാബുജോണ്‍ സസ്പെന്‍ഡ് ചെയ്തു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നത് റോഡ് അപകടങ്ങള്‍ക്ക് പ്രധാന കാരണമായിരിക്കുകയാണ്.

ഇത്തരത്തില്‍ കുറ്റം ആവര്‍ത്തിക്കുന്നവരുടെ മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ. അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 105 പേരാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇതില്‍ പലതും അശ്രദ്ധമായ ഡ്രൈവിംഗിന്റെ ഇരകളാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗം അപകടങ്ങള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ കര്‍ശനമാക്കുന്നത്.

വാഹന പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടറായ എ.കെ. രാജീവന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ ടി. ചന്ദ്രകുമാര്‍, സിജു കെ., പി. സുധാകരന്‍ എന്നിവരും പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍.ടി.ഒ ബാബു ജോണ്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത് 105 പേര്‍; മൊബൈല്‍ ഫോണ്‍ സംസാരം, അമിതഭാരംകയറ്റി വാഹനമോടിക്കലിനെതിരെ നടപടി കര്‍ശനമാക്കി, 117 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു


Keywords:  Kerala, news, Kasaragod, Mobile Phone, Accident, Vehicle inspection tighten; 117 license suspended
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia