ഉപ്പളയിലെ ഗുണ്ടാപ്പോര്; കേസില്‍ പ്രതിയായ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പെടെയുള്ളവര്‍ ഒളിവില്‍, പ്രതികള്‍ക്കു വേണ്ടി വല വിരിച്ച് പോലീസ്
Oct 26, 2018, 22:38 IST
ഉപ്പള: (www.kasargodvartha.com 26.10.2018) ഉപ്പളയിലെ ഗുണ്ടാപ്പോരില്‍ നടുങ്ങി നാട്ടുകാര്‍. കഴിഞ്ഞ ദിവസം യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി തല്ലിച്ചതക്കുകയും കാലിന് കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പെടെ ആറു പേര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികളെല്ലാം ഒളിവിലാണെന്ന് കേസ് അന്വേഷിക്കുന്ന കുമ്പള സി ഐ പ്രേംസദന്‍ പറഞ്ഞു. പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇച്ചിലങ്കോട്ടെ മുഷാഹിദ് ഹുസൈനാണ് (21) അക്രമത്തിനിരയായത്. ആറംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മൃഗീയമായി അടിച്ചും കുത്തിയും പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന മുഷാഹിദ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മാരകമായ പരിക്കുകളാണ് യുവാവിനുള്ളതെന്ന് ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഐ പി സി സെക്ഷന്‍ 363 (തട്ടിക്കൊണ്ടുപോകല്‍) ഉള്‍പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സാധ്യതയുണ്ടെന്നും പോലീസ് സൂചിപ്പിച്ചു.
കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ കാലിയാ റഫീഖിന്റെ മകന്‍ സുഹൈലിനൊപ്പം നടക്കരുതെന്ന് പറഞ്ഞാണ് തന്നെ ആക്രമിച്ചതെന്ന് മുഷാഹിദ് പറയുന്നു. ഉപ്പളയില്‍ കെട്ടടങ്ങിയ ഗുണ്ടാ ആക്രമണം വീണ്ടും ആരംഭിച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇപ്പോഴുണ്ടായിട്ടുള്ള അക്രമത്തിന് വൈകാതെ തന്നെ തിരിച്ചടിയുണ്ടാകുമെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉപ്പളയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ബന്തവസ് പോലീസ് ഏര്‍പെടുത്തിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങളെ തലപൊക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്ന് സി ഐ പ്രേംസദന്‍ പറഞ്ഞു. പ്രതികളെ വൈകാതെ തന്നെ പിടികൂടാന്‍ കഴിയുമെന്നും സി ഐ കൂട്ടിച്ചേര്‍ത്തു.
ദിവസങ്ങള്‍ക്കു മുമ്പാണ് ഗള്‍ഫിലായിരുന്ന മുഷാഹിദ് നാട്ടിലെത്തിയത്. തോക്കുള്‍പെടെയുള്ള ആയുധങ്ങള്‍ ഗുണ്ടാസംഘങ്ങള്‍ ശേഖരിച്ചു വച്ചിട്ടുണ്ടെന്നും പല ഘട്ടങ്ങളിലും ഇവര്‍ ആയുധങ്ങളുമായാണ് സഞ്ചരിക്കുന്നതെന്നും പോലീസ് പറയുന്നു.
Related News:
ഉപ്പളയില്‍ കെട്ടടങ്ങിയ ഗുണ്ടാപ്പോരിന് വീണ്ടും തുടക്കം; കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ കാലിയ റഫീഖിന്റെ മകന്റെ കൂടെ നടക്കുന്നതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മൃഗീയമായി തല്ലിച്ചതച്ച് റോഡരികില്‍ ഉപേക്ഷിച്ചു, കാലിന് കുത്തേറ്റു, രഹസ്യഭാഗങ്ങളിലടക്കം അടിയേറ്റു, ആറംഗ ക്രമിനില്‍ സംഘത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala Goonda attack; Police investigation for accused, Uppala, Kasaragod, News, Attack, accused, Goonda Attack.