വാഹനമിടിച്ച് മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല
Nov 25, 2017, 17:55 IST
മഞ്ചേശ്വരം: (www.kasargodvartha.com 25/11/2017) വാഹനമിടിച്ച് മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ ദിവസം ഹൊസങ്കടിക്ക് സമീപം ഗാന്ധി കടമ്പാറിലാണ് 60 വയസ് പ്രായം തോന്നിക്കുന്നയാളെ വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കൈക്ക് രാംദാസ് എന്ന് പച്ചകുത്തിയിട്ടുണ്ട്. എന്നാല്‍ മറ്റൊരു വിവരവും ലഭ്യമായിട്ടില്ല.
യാചകനാണെന്നാണ് സംശയിക്കുന്നത്. മൃതദേഹത്തിനരികില്‍ തുണികളും പാത്രങ്ങളും അടങ്ങിയ ഭാണ്ഡങ്ങളുണ്ടായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. ഇയാളെ ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. വാഹനം കണ്ടെത്താന്‍ മഞ്ചേശ്വരം എസ് ഐ അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ ഊര്‍ജിത അന്വേഷണം നടക്കുകയാണ്.
രണ്ട് ദിവസം മുമ്പാണ് ഇയാള്‍ പ്രദേശത്ത് എത്തിയത്. അന്നേരം നാട്ടുകാര്‍ ഇയാളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതുവെച്ചാണ് ഇപ്പോള്‍ പോലീസ് അന്വേഷണം നടത്തിവരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Manjeshwaram, Death, Deadbody, Investigation, Accident, Vehicle,