Investigation | കാസർകോട് റെയിൽ പാളത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല
Updated: Nov 16, 2024, 20:59 IST
ശ്രദ്ധിക്കുക: തിരിച്ചറിയൽ ആവശ്യത്തിന് മാത്രമാണ് ഇത്തരമൊരു ചിത്രം പ്രസിദ്ധീകരിക്കുന്നത്. ഇതുപോലുള്ള ദൃശ്യങ്ങൾ കാണാൻ പേടിയുള്ളവർക്കോ ലോല ഹൃദയർക്കോ കുട്ടികൾക്കോ പങ്കിടരുത്. - ടീം കാസർകോട് വാർത്ത- Photo: Supplied
● കാസർകോട് നെല്ലിക്കുന്ന് സുബ്രമണ്യ ക്ഷേത്രത്തിന് സമീപമാണ് സംഭവം
● വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്
● ട്രെയിനിൽ നിന്ന് വീണതാകാമെന്ന് സംശയിക്കുന്നു
കാസർകോട്: (KasargodVartha) നെല്ലിക്കുന്ന് സുബ്രമണ്യ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള റെയിൽ പാളത്തിനരികെ വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല. പ്രാഥമിക അന്വേഷണത്തിൽ ട്രെയിനിൽ നിന്ന് വീണതാകാം മരണകാരണം എന്ന് സൂചന ലഭിച്ചിട്ടുണ്ട്.
പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം കാസർകോട് ഗവ. ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയുന്നവർ കാസർകോട് പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. നമ്പർ: 9497964345.
കൂടുതൽ വിവരങ്ങൾക്ക് കാസർകോട് സി എച് സെന്റർ കോ ഓഡിനേറ്റർ അശ്റഫ് എടനീരുമായി 9895624106 എന്ന നമ്പറിൽ ബന്ധപ്പെടാം.
#Kasargod #Kerala #India #railwayaccident #unidentifiedbody #police