city-gold-ad-for-blogger

Coastal Erosion | ഉദുമയിൽ കടലാക്രമണം രൂക്ഷം; കളക്ടർക്ക് നിവേദനം നൽകി പഞ്ചായത്ത്

Uduma Panchayat Seeks Protection Against Sea Erosion
കടലാക്രമണം തടയാനുളള നടപടികൾ  സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉദുമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കളക്ടർക്ക് നിവേദനം നൽകുന്നു. / Photo - Arranged
ഉദുമ ജൻമ, കൊവ്വൽ, കൊപ്പൽ കാപ്പിൽ ബീച്ച് പ്രദേശങ്ങളിലാണ് അപകട ഭീഷണി

കാസർകോട്: KasargodVartha) ഉദുമ ജൻമ, കൊവ്വൽ, കൊപ്പൽ കാപ്പിൽ ബീച്ച് പ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ കടലാക്രമണത്തെ തടയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഉദുമ പഞ്ചായത്ത് കളക്ടർക്ക് നിവേദനം നൽകി.

വർഷങ്ങളായി ഈ പ്രദേശങ്ങളിൽ കടൽ കരയിലേക്ക് അധിനിവേശം നടത്തുന്നുണ്ട്. 200 മീറ്ററോളം കര ഭാഗം ഇതിനോടകം കടലെത്തു. നിരവധി തെങ്ങുകൾ കടപുഴകുകയും നിരവധി വീടുകൾ  ഭീഷണിയിലുമാണ്.

2000 മീറ്റർ നീളത്തിൽ ഒരു സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം. കളക്ടർ ഈ പ്രദേശം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, പഞ്ചായത്ത് അംഗം ജലീൽ കാപ്പിൽ, പഞ്ചായത്ത് സെക്രട്ടറി വി അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കളക്ടർക്ക് നിവേദനം നൽകിയത്.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia