city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Budget | കാസർകോടിന് ബജറ്റിൽ അവഗണനയെന്ന് യുഡിഎഫ് എംഎൽഎമാർ; മികച്ച പരിഗണന കിട്ടിയെന്ന് ഭരണപക്ഷം; നിരവധി റോഡുകൾക്കും കെട്ടിടങ്ങൾക്കും തുക അനുവദിച്ചു

Photo Credit: Facebook/ CH Kunhambu MLA

● കാസർകോട് മണ്ഡലത്തിലെ രണ്ട് റോഡുകൾക്ക് 6.60 കോടി രൂപ
● മഞ്ചേശ്വരം മണ്ഡലത്തിൽ 4.5 കോടിയുടെ വികസന പ്രവർത്തനങ്ങൾ 
● തൃക്കരിപ്പൂരിൽ 13.5 കോടിയുടെ വികസന പദ്ധതികൾ
● ഉദുമ മണ്ഡലത്തിൽ 7.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ 
● കാഞ്ഞങ്ങാട് മണ്ഡലത്തിൽ 10 കോടി രൂപയുടെ വികസന പദ്ധതികൾ 

കാസർകോട്: (kasargodVartha) ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ കാസർകോട് ജില്ലയ്ക്ക് അവഗണനയാണെന്ന് മഞ്ചേശ്വരം, കാസർകോട് എംഎൽഎമാരായ എൻ എ നെല്ലിക്കുന്നും എ കെ എം അശ്റഫും പറഞ്ഞു. ഭരണപക്ഷ എംഎൽഎമാരുടെ മണ്ഡലത്തിൽ ചെറിയ പരിഗണന കിട്ടിയപ്പോൾ യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളെ തഴഞ്ഞു. കാസർകോട് വികസന പാക്കേജിന് വെറും 70 കോടി മാത്രമാണ് അനുവദിച്ചത്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടിയും കാര്യമായ തുകയൊന്നും നീക്കിവെച്ചില്ല. വെറും 17 കോടി രൂപയാണ് അനുവദിച്ചതെന്ന് എൻ എ നെല്ലിക്കുന്ന് പ്രതികരിച്ചു. 

ബജറ്റിൽ കാസർകോട് മണ്ഡലത്തിലെ രണ്ട് റോഡുകൾക്ക് 6.60 കോടി രൂപ അനുവദിച്ചു. കുമ്പഡാജെ പഞ്ചായത്തിലെ എ പി സർക്കിൾ - ഗോസാഡറോഡ് - ബൊളിഞ്ച റോഡ് (6 കോടി) കാറഡുക്ക പഞ്ചായത്തിലെ കർമ്മം തോടി - കാവുങ്കാൽ കാറഡുക്ക സ്കൂൾ റോഡ് (60 ലക്ഷം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചതെന്ന് എൻ എ നെല്ലിക്കുഞ്ഞ് എം എൽ എ അറിയിച്ചു. മണ്ഡലത്തിലെ മറ്റു റോഡുകൾക്കടക്കം  ചില പദ്ധതികൾക്ക് ബജറ്റിൽ ടോക്കൺ തുക വകയിരുത്തിയിട്ടുണ്ടെന്നും പ്രസ്തുത പദ്ധതികൾക്ക് കൂടി പിന്നീട് ഭരണാനുമതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎൽഎ പറഞ്ഞു

ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ നല്ല പരിഗണന നൽകിയെന്ന് എംഎൽമാരായ സി എച്ച്  കുഞ്ഞമ്പുവും ഇ ചന്ദ്രശേഖരനും എം രാജഗോപാലനും പ്രതികരിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിന് 13.5 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്‌കൂൾ കാമ്പസിൽ സർക്കാർ എൻജിനീയറിങ് കോളജിന് മൂന്ന് കോടി രൂപ അനുവദിച്ചതായി എം രാജഗോപാലൻ അറിയിച്ചു. 

കാലിക്കടവ് - ഏച്ചിക്കൊവ്വൽ ബൈപാസ് റോഡ് നിർമാണത്തിന് 1.5 കോടി രൂപയും അഴിത്തല ബീച്ച് ടൂറിസം പദ്ധതിക്ക് രണ്ട് കോടി രൂപയും ഭീമനടി ബേബി ജോൺ മെമ്മോറിയൽ ഗവ. വനിതാ ഐ ടി ഐക്ക് പുതിയ കെട്ടിടം നിർമിക്കാൻ അഞ്ച് കോടി രൂപയും അനുവദിച്ചു. കാലിക്കടവ് - ചന്തേര, ഒളവറ റോഡ് വിപുലീകരണത്തിന് രണ്ട് കോടിയും അടക്കം 13.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് തൃക്കരിപ്പൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്നത്.

മഞ്ചേശ്വരം മണ്ഡലത്തിൽ 4.5 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് പ്രഖ്യാപിച്ചത്. ഉപ്പള ടൗൺ റയിൽവേ സ്റ്റേഷൻ റോഡ് പൈതൃക രീതിയിൽ നവീകരണത്തിന് 75 ലക്ഷം രൂപ അനുവദിച്ചു. കുമ്പള ജിഎച്ച്എസ്എസ് അടിസ്ഥാന ഭൗതിക സൗകര്യ വികസനത്തിന് ഒരു കോടിയും പുത്തിഗെ പഞ്ചായത്തിലെ മണിയമ്പാറയിൽ സ്റ്റേഡിയം നിർമ്മാണത്തിന് ഒരു കോടി രൂപയും അനുവദിച്ചു. പൈവളികെ പഞ്ചായത്തിലെ ഗോളിക്കട്ട-കൻതില -ബൊളുഗുഡ്ഡെ റോഡ് പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. 

മീഞ്ച പഞ്ചായത്തിലെ മിയ്യപദവ്-ദമ്പത്തോടി റോഡ് പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപയും മഞ്ചേശ്വരം സുറുമത്തോടിൽ ശശിഹിത്തുവിൽ ചെറുപാലം നിർമ്മാണത്തിന് 50 ലക്ഷം രൂപയും എന്മകജെ പഞ്ചായത്തിലെ പള്ളം - ഒളമുഗർ റോഡ് നിർമ്മാണത്തിന് 40 ലക്ഷം രൂപയും മജീർപള്ള -ബൊഡോടി റോഡ് പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

7.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഉദുമ മണ്ഡലത്തിൽ പ്രഖ്യാപിച്ചത്. ഇതിന് പുറമെ കോവളം ബേക്കൽ ജലപാത, ആരോഗ്യരംഗത്ത് ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ എന്നിവയുമുണ്ടാകും. സംസ്ഥാനത്തിന്റ സ്വപ്ന പദ്ധതിയായ കോവളം - ബേക്കൽ ജലപാതയ്ക്ക് 500 കോടി രൂപ അനുവദിച്ചു. പകൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രി ലഭ്യമാക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സംസ്ഥാനത്തിന് അനുവദിച്ചു. ബി ഇ എസ് 500 മെഗാ വാട്ട് സബ്‌സ്റ്റേഷൻ ഉദുമ മണ്ഡലത്തിലെ മൈലാട്ടിയിൽ 2026ൽ പ്രവർത്തനം ആരംഭിക്കും. പ്രവൃത്തിക്ക് അഞ്ചു കോടി രൂപ വകയിരുത്തി.

വിവിധോദ്ദേശ പദ്ധതിയായ പെരിയ എയർസ്ട്രിപ്പിന് 50 ലക്ഷം രൂപ വകയിരുത്തി. അന്താരാഷ്ട്ര ടൂറിസം മാപ്പില്‍ ഇടംപിടിച്ച ബേക്കല്‍ ടൂറിസം ഡസ്റ്റിനേഷന്‍ ഏരിയയില്‍ എയര്‍ സ്ട്രിപ്പ് സ്ഥാപിക്കുന്നതിന് പെരിയ വില്ലേജിലെ കനിയംകുണ്ട് എന്ന സ്ഥലത്ത് 80.41 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത് (54.12 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും 26.29 ഏക്കര്‍ സ്വകാര്യ ഭൂമിയും). കണ്ണൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമായ സ്ഥിതിയില്‍ കണ്ണൂര്‍-ബേക്കല്‍- മാംഗ്ലൂര്‍ കണക്ടിവിറ്റി നടപ്പിലാക്കിയാല്‍ ടൂറിസ്റ്റുകള്‍ക്കും കാസർകോട് ജില്ലയിലെ വിമാന യാത്രക്കാര്‍ക്കും ഏറെ സഹായകരമാവും. കുണ്ടംകുഴി പായം ഉണുപ്പംകല്ല് റോഡിന് 10 കോടി രൂപയുടെ നവീകരണ പ്രവൃത്തിക്ക് രണ്ട് കോടി രൂപ ബജറ്റ് വിഹിതമായി അനുവദിച്ചു.

കാഞ്ഞങ്ങാട് മണ്ഡലത്തിൽ 10 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രഖ്യാപിച്ചത്. കുന്നുപാറ - പൊടിപ്പള്ളം റോഡിന് നാല് കോടി രൂപ, കൊല്ലമ്പാറ - കാട്ടിപ്പോയിൽ - ബിരിക്കുളം റോഡിന് ഒരു കോടി രൂപയും കോളിച്ചാൽ - പ്രാന്തർക്കാവ് - പാലിച്ചാൽ റോഡിന് ഒരു കോടി രൂപയും, ഗുരുവനം - ഉപ്പിലിക്കൈ - ചേടി റോഡിന് ഒരു കോടി രൂപയും, എടത്തോട് വള്ളിച്ചിറ്റ - അട്ടക്കണ്ടം തേറം കല്ല് റോഡിന് ഒരു കോടി രൂപയും, ഇരിയ - ലമൂർ - പറക്ലായി റോഡിന് ഒരു കോടി രൂപയും, അഞ്ചന മുക്കൂട് - കൊട്ടോടി പാലം കൂരങ്കയം റോഡിന് ഒരു കോടി രൂപയും നീക്കിവെച്ചു. 

ഇതുകൂടാതെ നെല്ലിയടുക്കം - നെടുമ്പ് പാലം നിർമാണം, വണ്ണാത്തിക്കാനം - പുഞ്ചക്കര റോഡ്, മാണിക്കോത്ത് റെയിൽവേ മേൽപാലം, പാത്തിക്കര ആനമഞ്ഞൾ റോഡ്, ബളാൽ മരുതടുക്കം - ചുള്ളിക്കോട് റോഡ്, ചായ്യോം - മൂന്ന് റോഡ് - കാഞ്ഞിരപ്പൊയിൽ റോഡ്, ബളാൽ - അരീക്കര - പരപ്പ റോഡ്‌, കാട്ടിപ്പൊയിൽ ആയുർവേദ ഡിസ്‌പെൻസറി കെട്ടിട നിർമാണം, തോയമ്മൽ - പുതുവൈ റോഡ്, ചുള്ളിക്കര പി ഡബ്ള്യു ഡി റസ്റ്റ് ഹൗസ് നിർമാണം, കാഞ്ഞങ്ങാട് യൂത്ത് ഹോസ്റ്റൽ, കാഞ്ഞങ്ങാട് ഗവ. നഴ്സിങ് സ്‌കൂൾ കെട്ടിടം നിർമാണം, കാഞ്ഞങ്ങാട് പി ഡബ്ള്യു ഡി കോംപ്ലക്സ് നിർമാണം എന്നിവ 100 രൂപ ടോക്കൺ അനുവദിച്ച് ബജറ്റിൽ ഇടംപിടിച്ചു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്? വാർത്ത ഷെയർ ചെയ്യുക 

UDF MLAs allege that Kasaragod district was neglected in the budget presented by Finance Minister KN Balagopal. However, the ruling party responded that the district has received excellent consideration. Funds have been allocated for various projects, including roads and buildings.

#KeralaBudget #Kasaragod #UDF #LDF #Development #Endosulfan

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia