ജനങ്ങള്‍ക്കൊപ്പമെന്ന് പരസ്യം ചെയ്യുന്ന സര്‍ക്കാര്‍ മദ്യ മുതലാളിമാര്‍ക്കും സ്വാശ്രയ മുതലാളിമാര്‍ക്കുമൊപ്പം: പി സി വിഷ്ണുനാഥ്
Jul 1, 2017, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 01/07/2017) ജനങ്ങള്‍ക്കൊപ്പമെന്ന് പരസ്യം ചെയ്യുന്ന സര്‍ക്കാര്‍ മദ്യ മുതലാളിമാര്‍ക്കും സ്വാശ്രയ കച്ചവടക്കാര്‍ക്കും ക്വാറി മുതലാളിമാര്‍ക്കും ഒപ്പമാണെന്ന് എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ് എം എല്‍ എ പറഞ്ഞു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യു ഡി എഫ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പനിപിടിച്ച് ആളുകള്‍ മരിക്കുമ്പോഴും വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുമ്പോഴും സര്‍ക്കാര്‍ അവര്‍ക്കൊപ്പമില്ല. നോട്ട് പിന്‍വലിക്കല്‍ ദുരിതംമൂലം കഷ്ടതയിലായ ചെറുകിട വ്യാപാരമേഖലയെ പൂര്‍ണ പ്രതിസന്ധിയിലാക്കുന്നതാണ് ആശയകുഴപ്പങ്ങള്‍ക്കിടയില്‍ നടപ്പിലാക്കുന്ന ജി എസ് ടി പരിഷ്‌കരണം. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന ജി എസ് ടി ബില്ലിനെ എട്ട് വര്‍ഷം പാര്‍ലമെന്റില്‍ തടഞ്ഞത് വഴി 12 ലക്ഷം കോടിയുടെ നഷ്ടമാണ് രാജ്യത്തിന് ബി ജെ പി സൃഷ്ടിച്ചത്. ഗാന്ധിജിയുടെ നാട്ടില്‍ പശുവിനെ കൊല്ലരുത് എന്ന് സബര്‍മഥിയില്‍ മോഡി പറഞ്ഞതിന് മണിക്കൂറുകള്‍ക്കകമാണ് ഝാര്‍ഖണ്ഠില്‍ അലിമുദ്ദീന്‍ എന്ന നിരപരാധിയെ മോഡി അനുയായികള്‍ ഗോരക്ഷകര്‍ എന്ന പേരില്‍ തല്ലികൊന്നത്. വാക്കില്‍ യാതൊരു ആത്മാര്‍ത്ഥയില്ലാത്ത കേവല അഭിനേതാവ് മാത്രമാണ് താനെന്ന് മോഡി വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.
ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. കെ പി കുഞ്ഞിക്കണ്ണന്‍, എം സി ഖമറുദ്ദീന്‍, ഹക്കീം കുന്നില്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, കെ നീലകണ്ഠന്‍, എ അബ്ദുര്‍ റഹ് മാന്‍, എ വി രാമകൃഷ്ണന്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, പി എ അഷ്‌റഫ് അലി, അഡ്വ. എ ഗോവിന്ദന്‍ നായര്‍, കല്ലട്ര മാഹിന്‍ ഹാജി, കരിവെള്ളൂര്‍ വിജയന്‍, കെ കമ്മാരന്‍, എ ജി സി ബഷീര്‍, ഹരീഷ് നമ്പ്യാര്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, പി കെ ഫൈസല്‍, കരിമ്പില്‍ കൃഷ്ണന്‍, വി കെ പി ഹമീദലി, സി മുഹമ്മദ് കുഞ്ഞി, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ എം കടവത്ത്, കരുണ്‍ താപ, മഞ്ചുനാഥ ആള്‍വ തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : UDF, March, Collectorate, Inauguration, Kasaragod, Protest, LDF, PC Vishnunath.