യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്ക് മര്‍ദനം
Apr 23, 2019, 23:42 IST
കാസര്‍കോട്: (www.kasargodvartha.com 23.04.2019) ഉദുമയില്‍ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്കെതിരെ സിപിഎം അക്രമം നടത്തിയതായി പരാതി. അക്രമത്തില്‍ ബൂത്ത് ഏജന്റുമാരായ ഹാരിസ് അങ്കക്കളരി, ഹബീബ് കോട്ടിക്കുളം, അഷ്‌റഫ് എന്നിവര്‍ക്ക് പരിക്കേറ്റു. ഉദുമ പഞ്ചായത്ത് 98 ാം നമ്പര്‍ ബൂത്തായ തിരുവക്കോളിയിലാണ് സംഭവം. വോട്ടിംഗ് സമയം കഴിഞ്ഞ് ഹാരിസും ഹബീബും പോലീസ് വാഹനത്തില്‍ ഇരിക്കുമ്പോഴാണ് വാഹനത്തിന് വാതില്‍ തുറന്ന് പോലീസ് നോക്കിനില്‍ക്കെ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിട്ടത്.
അക്രമം തടയാനെത്തിയപ്പോഴാണ് അഷ്‌റഫിനെയും സംഘം ആക്രമിച്ചത്. അക്രമത്തില്‍ ഹാരിസിന്റെ മുന്‍പല്ലിന് പരിക്കേറ്റിട്ടുണ്ട്. മുന്‍കാലങ്ങളില്‍ സിപിഎം കള്ളവോട്ടുകള്‍ ചെയ്തിരുന്ന ബൂത്തില്‍ ഇത്തവണ അതിന് സാധിക്കാതെ വന്നതോടെയാണ് പരാജയഭീതി പൂണ്ട സിപിഎം അക്രമം അഴിച്ച് വിട്ടതെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു.
സംഭവത്തില്‍ യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ കെ ബി എം ശരീഫ്, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി, ഡിസിസി സെക്രട്ടറി ഗീത കൃഷ്ണന്‍ എന്നിവര്‍ അപലപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: UDF, LDF, Election, Kasaragod, Udma, Complaint, News, UDF Booth agents attacked