ടാക്‌സി ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ആശുപത്രിയിലെത്തി; ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ നിയമലംഘനത്തെ കുറിച്ച് വിവരിക്കുന്നതിനിടെ സംഭവത്തില്‍ ഇടപെട്ട് ഷൈന്‍ ചെയ്യാന്‍ നോക്കിയ യുവാവും ലൈവിട്ട് സംഭവം വിവാദമാക്കാന്‍ നോക്കിയ മറ്റൊരു യുവാവും പൊലീസ് കസ്റ്റഡിയിലായി
Feb 25, 2020, 15:44 IST
കാസര്‍കോട്: (www.kasargodvartha.com 25.02.2020) ടാക്‌സി ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ആശുപത്രിയിലെത്തിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ചോദ്യം ചെയ്യുകയും നിയമലംഘനത്തെ കുറിച്ച് വിവരിക്കുകയും ചെയ്യുന്നതിനിടെ സംഭവത്തില്‍ ഇടപെട്ട് ഷൈന്‍ ചെയ്യാന്‍ നോക്കിയ യുവാവും ലൈവിട്ട് സംഭവം വിവാദമാക്കാന്‍ നോക്കിയ മറ്റൊരു യുവാവും പൊലീസ് കസ്റ്റഡിയിലായി. ചെമ്മനാട്ടെ സുബൈര്‍(36), നായന്മാര്‍മൂലയിലെ മുഹമ്മദ് റമീസ്(26) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.
ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ആശുപത്രിയില്‍ കഴിയുന്ന ഒരു കുട്ടിയെ ഡിസ്ചാര്‍ഡ് ചെയ്ത് കൊണ്ടുപോകാന്‍ എത്തിയതായിരുന്നു ടാക്‌സി കാര്‍ ഡ്രൈവര്‍. ഫോണില്‍ സംസാരിച്ചു കൊണ്ട് ആശുപത്രിക്ക് പുറത്ത് എത്തിയിട്ടുണ്ടെന്ന് അറിയിക്കുന്നതിനിടെയായിരുന്നു പൊലീസുകാരനായ ടി വിനോദ് കുമാര്‍ സംഭവം കണ്ടത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് ഡ്രൈവ് ചെയ്യുന്നത് നിയമലംഘനമാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തി.
< !- START disable copy paste -->

പൊലീസുകാരനും ടാക്‌സി ഡ്രൈവറും സംസാരിക്കുന്നതിനിടെ ജനറല്‍ ആശുപത്രിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരനായ സുബൈര്‍ രംഗത്തുവരുകയും പൊലീസുകാരനോട് ഇത് ഹൈവെയൊന്നുമല്ലല്ലോ, ഫോണില്‍ സംസാരിച്ചാല്‍ എന്താ കുഴപ്പമെന്ന് ചോദിച്ച് തട്ടിക്കയറി. പൊലീസ് യൂണിഫോം അഴിച്ചുവച്ച് കാണിച്ചു തരാമെന്നും ഭീഷണിപ്പെടുത്തി. പ്രശ്‌നം രൂക്ഷമായതോടെ എസ്‌ഐ നളിനാക്ഷന്‍ സ്ഥലത്തെത്തി. സ്‌റ്റേഷനില്‍ എത്തി സംസാരിക്കാമെന്ന് പറഞ്ഞ് സുബൈറിനെ ജീപ്പില്‍ കയറ്റുമ്പോള്‍ ഇത് സോഷ്യല്‍ മീഡിയയില്‍ ലൈവിട്ട് സംഭവം വിവാദമാക്കാന്‍ മുഹമ്മദ് റമീസ് ശ്രമിച്ചു. ഇതോടെ സുബൈറിനെയും റമീസിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിയമം ലംഘിച്ച ടാക്‌സി ഡ്രൈവര്‍ക്ക് പിന്നീട് പിഴ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Kasaragod, News, Kerala, Police, custody, Mobile Phone, hospital, Driver, Fine, case, two youth arrested for official matters disrupted
Keywords: Kasaragod, News, Kerala, Police, custody, Mobile Phone, hospital, Driver, Fine, case, two youth arrested for official matters disrupted