city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിഷം അകത്ത് ചെന്ന് രണ്ടു വയസുകാരി മരിച്ച സംഭവം; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

കാസര്‍കോട്: (www.kasargodvartha.com 27.10.2019) വിഷം അകത്ത് ചെന്ന് രണ്ടു വയസുകാരി മരിച്ച സംഭവത്തില്‍ മാതാവ്, പെരുമ്പളക്കടവ് റോഡില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റുമൈസ (18)യ്‌ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ഒരാഴ്ച മുമ്പാണ് റുമൈസയുടെ മകള്‍ മിസ്ബ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ നിന്നാണ് മരണ കാരണം വിഷം ഉള്ളില്‍ ചെന്നതാണെന്ന് കണ്ടെത്തിയത്.

  വിഷം അകത്ത് ചെന്ന് രണ്ടു വയസുകാരി മരിച്ച സംഭവം; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

വിഷം അകത്തു ചെന്ന് അവശനിലയിലായി ചികിത്സയിലായിരുന്ന മാതാവ് റുമൈസയില്‍ നിന്നും മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് അസ്വാഭാവിക മരണ കേസ് കൊലപാതക കേസായി മാറുന്നത്. റുമൈസ ഇപ്പോള്‍ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Murder, Death, Girl, Police, case, hospital, Postmortem, Two-year-old girl dies after being poisoned; Mother charged with murder

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia