നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്കിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
Oct 2, 2017, 21:43 IST
ഉദുമ: (www.kasargodvartha.com 02.10.2017) നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. കീഴൂരിലെ ഹാരിസ് (20), കര്‍ണാടക സ്വദേശി സെമീര്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം 7.30 മണിയോടെ കെ എസ് ടി പി റോഡില്‍ ഉദുമ പള്ളത്താണ് അപകടമുണ്ടായത്.
പാലക്കുന്ന് ഭാഗത്ത് നിന്നും ഉദുമ ഭാഗത്തേക്ക് വരികയായിരുന്ന കെ എല്‍ 14 ക്യു 3889 നമ്പര്‍ ബൈക്ക് പള്ളത്ത് ഒരു ഹാര്‍ഡ് വെയര്‍ കടയ്ക്ക് മുന്നില്‍, റോഡിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ടി എന്‍ 30 ഡബ്ല്യു 8717 നമ്പര്‍ ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. സെമീറാണ് ബൈക്കോടിച്ചിരുന്നത്. ഇരുവരെയും ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Udma, Accident, Injured, Kasaragod, News, Bike, Lorry, Hospital, Haris, Sameer.