എരിയാലില്‍ കാറിടിച്ച് സഹോദരങ്ങള്‍ക്ക് ഗുരുതരം; ഇടിച്ച കാര്‍ നിര്‍ത്താതെ പോയി
Apr 25, 2015, 23:21 IST
കാസര്‍കോട്: (www.kasargodvartha.com 25/04/2015) എരിയാലില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സഹോദരങ്ങളെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ ചെട്ടുംകുഴിയിലെ ലത്വീഫിന്റെ മക്കളായ ഷഹല്‍ (എട്ട്), ഖാദര്‍ (ആറ്) എന്നിവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 10.30 മണിയോടെ എരിയാല്‍ ഇ.വൈ.സി.സി ക്ലബ്ബിന് സമീപമായിരുന്നു അപകടം. എരിയാലില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഷഹലും, സഹോദരന്‍ ഖാദറും. റോഡരികിലൂടെ നടന്നുപോകുന്നതിനിടെ മംഗളൂരു ഭാഗത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയാണ് കുട്ടികളെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചത്. ഇവിടുന്ന് നിലഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.

Keyword s: Kasaragod, Kerala, Eriyal, Accident, Injured, Hospital, Children, Car, Natives, Kader, Shahal.