കള്ളാര്‍ പഞ്ചായത്തില്‍ രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍
Jul 23, 2020, 12:41 IST
രാജപുരം: (www.kvartha.com 23.07.2020) കള്ളാര്‍ പഞ്ചായത്തില്‍ വ്യാഴായ്ചയും വെള്ളിയാഴ്ചയും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍. പൂടംകല്ലില്‍ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണന്‍, പൊലീസ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ അടിയന്തര യോഗമാണ് ഈ തീരുമാനം എടുത്തത്. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ഇതിലൂടെ രോഗ വ്യാപനം തടയാനാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
വ്യാപനം കൂടിയാല്‍ നിയന്ത്രണം ഇനിയും നീട്ടുമെന്നാണ് സൂചന. ഇപ്പോള്‍ കോവിഡ് ബാധിച്ചിരിക്കുന്നത് 10, 11 വാര്‍ഡുകളിലുള്ളവര്‍ക്കാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സ്രവ പരിശോധന വ്യാഴായ്ച്ച നടത്തും. സ്വകാര്യ ക്ലിനിക്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ മറ്റു സ്ഥാപനങ്ങള്‍ എന്നിവ തുറക്കാനോ വാഹനങ്ങള്‍ നിരത്തിലിറക്കാനോ അനുമതിയില്ല. മാത്രമല്ല പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എമര്‍ജന്‍സി കേസുകള്‍ മാത്രമേ പരിശോധന നടത്തൂ.
Keywords: Kasaragod, News, Rajapuram, Corona, COVID-19, Patient's, Vehicles, Shop, Hospital, Panchayath, President, Police, Health-Department, Two days Lockdown in Kallar Panchayath.