Arrest | ബസ് സ്റ്റോപില്‍ നിര്‍ത്തിയിട്ട കാറില്‍നിന്നും എംഡിഎംഎ പിടികൂടി; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച 2 യുവാക്കളെ സാഹസികമായി കീഴടക്കി
● സംഭവം കുഡ്‌ലു ഗണേഷ് നഗറില്‍.
● കാറിന്റെ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ചു.
● എന്‍ഡിപിഎസ് പ്രകാരം കേസ്.
കാസര്‍കോട്: (KasargodVartha) എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി കബീര്‍ (T Kabeer-37), കെ അഹമ്മദ് അനീസ് (K Ahmmad Anees-37) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ്‌ഐ പ്രദീഷ് കുമാറും സംഘവും സാഹസികമായി പിടികൂടിയത്.
കുഡ്‌ലു ഗണേഷ് നഗറിലെ ആളൊഴിഞ്ഞ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെ മുന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട താല്‍ക്കാലിക രെജിസ്‌ട്രേഷനിലുള്ള വെളുത്ത ബ്രസ കാറില്‍ പരിശോധന നടത്തിയപ്പോഴാണ് ഡാഷ് ബോര്‍ഡില്‍നിന്ന് നിന്നും 1.24 ഗ്രാം എംഡിഎംഎ അടങ്ങിയ പ്ലാസ്റ്റിക് പാകറ്റ് പൊലീസ് കണ്ടെടുത്തത്.
എംഡിഎംഎ കണ്ടെടുത്തതോടെ, പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പൊലീസ് സംഘം പിന്‍തുടര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
#MDMA #drugbust #arrest #Kasargod #Kerala #police