Tribute Event | ജനകീയ ഡോക്ടറായിരുന്ന എവിഎം ബഷീറിനെ അനുസ്മരിച്ചു
● എവിഎം ബഷീറിന്റെ അനുസ്മരണ പരിപാടി മാങ്ങാടിൽ സംഘടിപ്പിച്ചു.
● മോഹനൻ മാങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിത്രകാരൻ പല്ലവ നാരായണൻ മുഖ്യാതിഥിയായി.
● ചിത്രകാരൻ ഗോപാലൻ മാങ്ങാട്, രാധാകൃഷ്ണൻ നായർ ഇടത്തോട് വളപ്പ് എന്നിവരെ ആദരിച്ചു.
മാങ്ങാട്: (KasargodVartha) ജനകീയ ഡോക്ടറായിരുന്ന എ വി എം ബഷീറിന്റെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും മാങ്ങാട് അബാപുരം മൈത്രി പകൽവീട്ടിൽ സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മധുസൂദനൻ പരിപാടി ഉദ്ഘാടനം ചെയ്തു.
മോഹനൻ മാങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിത്രകാരൻ പല്ലവ നാരായണൻ മുഖ്യാതിഥിയായി. നാടക സംവിധായകൻ റഫീഖ് മണിയങ്ങാനം അനുസ്മരണ പ്രഭാഷണം നടത്തി. ചിത്രകാരൻ ഗോപാലൻ മാങ്ങാട്, രാധാകൃഷ്ണൻ നായർ ഇടത്തോട് വളപ്പ് എന്നിവരെ ആദരിച്ചു.
അഡ്വ. കുമാർ, പരമേശ്വര കജനായ, സുധാകരൻ മൊട്ടമ്മൽ, ഉദയൻ കാടകം, അബ്ബാസ് പാക്യാര, അനിതരാജ്, രാജേന്ദ്രൻ മണ്ടലിപ്പാറ, കുഞ്ഞികണ്ണൻ അമരാവതി എന്നിവർ പരിപാടിയിൽ സംസാരിച്ചു. ശ്രീധരൻ അണിഞ്ഞ സ്വാഗതവും സുകുമാരൻ അണിഞ്ഞ നന്ദിയും പറഞ്ഞു.
മൈത്രി വായനശാല, പീപ്പിൾസ് മാങ്ങാട്, വയോജനവേദി ബാര, നാടക് കാസർകോട്, ചന്ദ്രഗിരി കലാസമിതി കോളിയടുക്കം എന്നിവയുടെ സഹകരണത്തോടെയാണ് ഈ അനുസ്മരണം സംഘടിപ്പിച്ചത്.
#AVMBasheer, #TributeEvent, #Mangad, #CulturalRecognition, #KeralaEvents, #PeopleTribute