രണ്ടംഗസംഘത്തിന്റെ അക്രമത്തിനിരയായി വിരല്‍ നഷ്ടമായ ആദിവാസി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു; പിറകെ ജാമ്യമില്ലാവകുപ്പും
Jan 17, 2017, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/01/2017) രണ്ടംഗസംഘത്തിന്റെ അക്രമത്തിനിരയായി ഒരു വിരല്‍ നഷ്ടമായ ആദിവാസി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചു. അമ്പലത്തറ പനങ്ങാട്ടെ ജയരാജനാണ് പോലീസ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം പനങ്ങാട്ടുവെച്ച് സന്ദീപ്, സുദീപ് എന്നിവര്‍ ചേര്‍ന്ന് ജയരാജനെ ആക്രമിച്ചിരുന്നു. ഒരുവിരല്‍ നഷ്ടമായ നിലയില്‍ ജയരാജനെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിലെത്തിയ പോലീസ് ജയരാജനെ കസ്റ്റഡിയിലെടുത്ത് അമ്പലത്തറ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച പുലരും വരെ ജയരാജനെ ലോക്കപ്പിലിട്ട് പോലീസ് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ജയരാജനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.
വിവരമറിഞ്ഞ് ജയരാജന്റെ മാതാവ് ദളിത് മഹാസഭ നേതാക്കളെയും കൂട്ടി സ്‌റ്റേഷനിലെത്തുകയും ഡി ജി പി യെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെ യുവാവിനെ വിട്ടയക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഡി ജി പി, എസ് പിക്ക് നിര്‍ദേശം നല്‍കി. എസ് പി ഇടപെട്ടതോടെയാണ് ജയരാജന്‍ മോചിതനായത്.

Keywords: Kasaragod, Kerala, Kanhangad, Youth, Attack, Assault, tribal youth assaulted by police.