CPCRIയ്ക്കടുത്ത് ആല്‍മരം കടപുഴകിവീണു; ദേശീയ പാതയില്‍ ഒന്നരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു
Jul 15, 2014, 11:20 IST
കാസര്‍കോട്: (www.kasargodvartha.com 15.07.2014) കാറ്റിലും മഴയിലും കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് ദേശീയപാതയില്‍ ഒന്നരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ചെ 4.30 മണിയോടെ കാസര്‍കോട് - മംഗലാപുരം ദേശീയ പാതയില്‍ ചൗക്കി സി.പി.സി.ആര്.ഐക്ക് മുന്നിലാണ് സംഭവം.
റോഡരികിലെ കൂറ്റന്‍ ആല്‍മരം കടപുഴകി റോഡിന് കുറുകെ വീഴുകയായിരുന്നു. വിവരം ലഭിച്ച് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
ശക്തമായ മഴയുള്ളതും പച്ചമരത്തിന്റെ പാല് വാളില്‍ ഒട്ടിപ്പിടിക്കുന്നതും മരം മുറിച്ചുമാറ്റുന്നത് ദുഷ്ക്കരമാക്കി. സംഭവിക്കുമായിരുന്ന വന്‍ അപകടം റോഡില്‍ വാഹനങ്ങള്‍ കുറവായ സമയത്തായതുകൊണ്ട് ഒഴിവായി.

Keywords: Falling tree, CPCRI, National Highway, Fire force, Malayalam News, Kasaragod, Kerala, Tree falls: traffic block in national highway.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067