കാറ്റിലും മഴയിലും കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണു; വൈദ്യുതി പോസ്റ്റുകൾ നിലം പതിച്ചു; ഏറെ നേരം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു
വെള്ളരിക്കുണ്ട്: (www.kasargodvartha.com 14.06.2021) ശക്തമായ കാറ്റിലും മഴയിലും മരം റോഡിലേക്ക് കടപുഴകി വീണ് ഭീമനടി കുന്നുംകൈ റോഡിൽ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധങ്ങൾ താറുമാറായി. ഞായറാഴ്ച ഉച്ചയോടെയാണ് മഴയിൽ ഭീമനടി കുന്നും കൈറോഡിൽ ശ്മാശനത്തിനടുത്ത് കൂറ്റൻ പൂമരം റോഡിലേക്ക് കടപുഴകി വീണത്.
ഏഴ് വൈദ്യുതി പോസ്റ്റുകളാണ് നിലം പതിച്ചത്. ഇതോടെ ഭീമനടി കാലിക്കടവിൽ നിന്നും കുന്നും കൈവരെയുള്ള വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. മൺതിട്ടയിൽ റോഡിനോട് ചേർന്ന് കിടന്ന മരമാണ് വീണത്.
സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം ടി വി രാജീവൻ വിവരം വൈദ്യുതി ഓഫീസിലും അഗ്നിരക്ഷാ ഓഫീസിലും വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിസുരക്ഷാ ഉദ്യോഗസ്ഥർ എത്തിയാണ് മരം മുറിച്ചു മാറ്റിയത്. ലോക്ഡൗൺ നിയന്ത്രണം മൂലം വാഹനങ്ങൾ കുവായിരുന്നുവെങ്കിലും മണിക്കൂറുകളോളം ഭീമനടി കുന്നും കൈ റോഡിൽ ഗതാഗതം തടസപ്പെട്ടു. മൂന്ന് മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
Keywords: Kerala, kasaragod, news, Rain, Accident, Traffic-block, Electricity, Electric post, Tree fall down in the Heavy rain and wind, disrupted traffic
< !- START disable copy paste -->