സര്‍ക്കാര്‍ സ്ഥലത്തു നിന്നും ലക്ഷങ്ങളുടെ മരം മുറിച്ചുകടത്തി; കുലുക്കമില്ലാതെ അധികൃതര്‍
Jul 19, 2018, 21:55 IST
മഞ്ചേശ്വരം: (www.kasargodvartha.com 19.07.2018) സര്‍ക്കാര്‍ സ്ഥലത്തു നിന്നും ലക്ഷങ്ങളുടെ മരം മുറിച്ചുകടത്തിയതായി പരാതി. സംഭവം അറിഞ്ഞിട്ടും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതര്‍ മൗനം അവലംബിക്കുന്നത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. പൈവളിഗെ പഞ്ചായത്തിലെ കയര്‍കട്ടയിലെ സര്‍ക്കാര്‍ സ്ഥലത്തു നിന്നുമാണ് വ്യാപകമായി മരം മുറിച്ചു കടത്തുന്നത്.
ചന്ദന മരമുള്‍പ്പെടെ മുറിച്ചു കടത്തി തെളിവ് നശിപ്പിക്കാന്‍ കുറ്റിയില്‍ തീയിട്ടു നശിപ്പിച്ചതായും പരിസരവാസികള്‍ വ്യക്തമാക്കി. പ്രദേശത്തെ ഒരു മര വ്യാപാരിയാണ് മരം മുറിച്ചു കടത്തിയതിനു പിന്നിലെന്നാണ് സൂചന പുറത്തുവന്നിരിക്കുന്നത്. ലക്ഷങ്ങള്‍ വില വരുന്ന മൂന്നു മരങ്ങള്‍ രണ്ടു ദിവസം മുമ്പാണ് മുറിച്ചു കടത്തിയത്. വ്യാപാരിയുടെ വീട്ടിനടുത്ത സ്ഥലത്തു മുറിച്ച മരങ്ങള്‍ കൂട്ടിയിട്ടതായും നാട്ടുകാര്‍ പറയുന്നു.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആളുകളെ ഭീഷണിപ്പെടുത്തി മരം മുറിക്കാന്‍ ഇയാള്‍ക്ക് ധൈര്യം പകരുന്നത് രാഷ്ട്രീയക്കാരുടെ സംരംക്ഷണം ഉള്ളതു കൊണ്ടാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Tree cut and smuggle in Paivalige, Manjeshwaram, Kasaragod, Tree.
< !- START disable copy paste -->