പുതിയ പോസ്റ്റിടാന്‍ ഒരുവര്‍ഷം മുമ്പ് കുഴിച്ച കുഴി കാടുമൂടി; ദുരന്ത ഭീതിയുയര്‍ത്തി ഒരു വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍
Dec 10, 2017, 12:59 IST
കാഞ്ഞങ്ങാട്; (www.kasargodvartha.com 10/12/2017) പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍-രാവണീശ്വരം റോഡ് ജംഗ്ഷനില്‍ ദുരന്ത ഭീതിയുയര്‍ത്തി ഒരു വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍. ഈ ട്രാന്‍സ്ഫോര്‍മറിന്റെ തൂണുകള്‍ ദ്രവിച്ച് ഏറെ നാളായി അപകടഭീഷണി ഉയര്‍ത്തുകയാണ്. ജംഗ്ഷനില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നത്.ഇവിടെ തന്നെ ബസ് വെയിറ്റിംഗ് ഷെഡും സമീപത്ത് വ്യാപാരസ്ഥാപനവുമുണ്ട്.
ദ്രവിച്ച തൂണുകള്‍ നിലംപതിച്ചാല്‍ വന്‍ദുരന്തം തന്നെ സംഭവിക്കും. ഒരുവര്‍ഷം മുമ്പ് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വൈദ്യുതി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ട്രാന്‍സ്ഫോര്‍മറിന് സമീപം പുതിയ പോസ്റ്റിടാന്‍ കുഴി കുത്തിയിരുന്നു. തുടര്‍ന്ന് തിരിച്ചുപോയ ഉദ്യോഗസ്ഥര്‍ പിന്നീട് ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഇപ്പോള്‍ കുഴി കാടുമൂടിയിരിക്കുകയാണ്. പോസ്റ്റ് മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ നടപടിയെടുക്കാത്തത് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Transformer, Electric post, Bus waiting shed, Autostand, Transformer in hazards condition