ട്രെയിനിലെ ജനല്‍ ഗ്ലാസ് വീണു ഒന്നരവയസുകാരിയുടെ വിരല്‍ മുറിഞ്ഞു
Jan 20, 2015, 11:18 IST
കാസര്‍കോട്: (www.kasargodvartha.com 20/01/2015) ട്രെയിനിന്റെ ജനല്‍ ഗ്ലാസ് വീണു യാത്രക്കാരിയായ പിഞ്ചു പെണ്‍കുട്ടിയുടെ കൈവിരലിനു മുറിവേറ്റു. വടകരയിലെ സാജിഫിന്റെ മകള്‍ ആയിഷ (ഒന്നര)യ്ക്കാണ് പരിക്ക്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ മംഗലാപുരം കണ്ണൂര്‍ എക്‌സ്പ്രസില്‍ സഞ്ചരിക്കുമ്പോഴാണ് സംഭവം.
കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചു കുട്ടിക്കു പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം യാത്ര തുടരുകയായിരുന്നു. ഉയര്‍ത്തിവെച്ചിരുന്ന ജനല്‍, കുട്ടിയുടെ കൈതട്ടിയപ്പോള്‍ താഴേക്കു വീഴുകയും മുറിവു പറ്റുകയുമായിരുന്നു.
ഒന്നരവര്‍ഷം മുമ്പു കാസര്‍കോട്ടെ ഒരു പോലീസുകാരനും സമാനമായ രീതിയില്‍ കൈ വിരലിനു പരിക്കേറ്റിരുന്നു. എറണാകുളത്തേക്കു ഒരു പ്രതിയുമായി ട്രെയിനില്‍ പോകുമ്പോഴായിരുന്നു സംഭവം. ട്രെയിനിലെ സുരക്ഷിത യാത്രയ്ക്കു ഭീഷണിയാകുന്ന ജനലിനു പരിഷ്‌ക്കാരം വരുത്തണമെന്നു അന്നു ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല.
Also Read:
ഐസില്‍ 200 വൃദ്ധരെ സ്വതന്ത്രരാക്കി
Keywords: Kasaragod, Kerala, Train, Injured, Window, Glass, Train window fell in to child's finger; injured.
Advertisement: