പോലീസും നഗരസഭയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ട്രാഫിക്ക് പരിഷ്‌കരണവും ഫലം കാണുന്നില്ല; നഗരത്തില്‍ ഗതാഗതക്കുരുക്ക് നിത്യ സംഭവം
Sep 20, 2017, 20:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.09.2017) കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമില്ല. പോലീസും നഗരസഭാ അധികൃതരും ചേര്‍ന്ന് ട്രാഫിക്ക് പരിഷ്‌കരണം ഏര്‍പ്പെടുത്തിയിട്ടും പ്രശ്നം അതേപടി നിലനില്‍ക്കുകയാണ്. രാവിലെ 10 മണിക്ക് തുടങ്ങിയാല്‍ വൈകിട്ട് അഞ്ചു മണി വരെയും നഗരത്തില്‍ ഗതാഗത തടസ്സമാണ്.
ചെറുകിട വാഹനങ്ങള്‍ അശാസ്ത്രീയമായ രീതിയില്‍ പാര്‍ക്ക് ചെയ്യുന്നതും കൂടാതെ നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ നഗരത്തിലൂടെ കടത്തി വിടുന്നതുമാണ് ഗതാഗത തടസ്സം രൂക്ഷമാകാന്‍ കാരണം. പോലീസും ഹോംഗാര്‍ഡും കിണഞ്ഞ് പരിശ്രമിച്ചിട്ടും തടസ്സം നീക്കാന്‍ പറ്റുന്നില്ല. ഇതില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുന്നത് ബസ് ഉടമകള്‍ക്കാണ്. ബസ് സ്റ്റാന്‍ഡില്‍ ആളെയിറക്കി കയറ്റാന്‍ മൂന്ന് മിനുട്ട് മാത്രം. എന്നാല്‍ ഗതാഗത കുരക്കില്‍പ്പെട്ട് ഇന്ധന നഷ്ടം സഹിച്ച് സ്റ്റാന്‍ഡില്‍ കയറുന്നത് തന്നെ ഏറെ വൈകിട്ടാണ്. ഈ സമയത്ത് സ്റ്റാന്‍ഡില്‍ കയറിയ ബസ് യാത്രക്കാരെ എടുക്കാതെയാണ് പോകുന്നത്. ഭീമമായ നഷ്ടം സംഭവിച്ചാണ് ബസ് സര്‍വീസ് നടത്തുന്നതെന്ന് ബസ് ഉടമകള്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Municipality, Police, Traffic-block, Road, Kasaragod, Kottachery Circle.