city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗതാഗതകുരുക്ക് തുടര്‍ക്കഥ; നാട്ടുകാര്‍ പ്രതിഷേധത്തില്‍

ഐങ്ങോത്ത്: (www.kasargodvartha.com 10.07.2017) ദേശീയ പാതയില്‍ ഐങ്ങോത്തെ ഓഡിറ്റോറിയത്തില്‍ കല്യാണത്തിനെത്തുന്നവരുടെ അനധികൃത പാര്‍ക്കിംഗ് മൂലം സ്ഥിരമായി ഗതാഗത കുരുക്കുണ്ടാകുന്നതിനെതിരെ വന്‍ പ്രതിഷേധം. നക്ഷത്ര ഓഡിറ്റോറിയം മാനേജ്‌മെമെന്റിനോട് നാട്ടുകാര്‍ നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാട്ടി കല്യാണത്തിനെത്തുന്നവര്‍ക്കായി മതിയായ പാര്‍ക്കിംഗ് സൗകര്യമേര്‍പെടുത്തണമെന്നാവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

ഗതാഗതകുരുക്ക് തുടര്‍ക്കഥ; നാട്ടുകാര്‍ പ്രതിഷേധത്തില്‍

ഞായറാഴ്ച രാവിലെ മുതല്‍ രൂപപ്പെട്ട ഗതാഗത കുരുക്കില്‍ ആംബുലന്‍സിനു പോലും കടന്നു പോകാനിടമില്ലാതിരുന്ന സ്ഥിതിയുണ്ടായപ്പോള്‍ നാട്ടുകാര്‍ ഇടപെടുകയും പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും അനധികൃതമായി റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തത് മൂലം മണിക്കൂറുകളോളം ഗതാഗതകുരുക്കുണ്ടായി. വിഷയത്തില്‍ അടിയന്തിര നടപടികളുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുണ്ടാകുമെന്ന് നാട്ടുകാര്‍ മാനേജ്‌മെന്റിനെ അറിയിക്കുകയും ഈ വിഷയം ചൂണ്ടികാട്ടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഓഡിറ്റോറിയത്തില്‍ മതിയായ മാലിന്യ സംസ്‌കരണം നടക്കാത്തതിനാല്‍ പരിസരവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നത് നേരത്തെ പരാതി ഉയര്‍ന്നതാണ്. ഭീമമായ തുക വാങ്ങി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ ഓഡിറ്റോറിയം നടത്തുന്നവര്‍ക്ക് ഇത് പരിശോധിച്ച് നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ ഒത്താശ ചെയ്യുന്നതായി സംശയിക്കേണ്ടിയിരിക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Traffic-block, Kasaragod, Natives, Complaint, Police, Traffic block in Igoth.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia