കുന്നിടിഞ്ഞ് ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ നിലം പൊത്തി;അപകട കെണിയായി ടൗണ്‍ സര്‍ക്കിള്‍
Jun 15, 2018, 21:07 IST
ബദിയഡുക്ക:(www.kasargodvartha.com 15/06/2018) കുന്നിടിഞ്ഞ് ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ നിലം പൊത്തിയതോടെ ബദിയഡുക്ക ടൗണില്‍ ഗതാഗത കുരുക്ക് രുക്ഷം. ഇതോടൊപ്പം തന്നെ ടൗണിലെ പ്രധാന സര്‍ക്കിള്‍ അപകടസ്ഥിതിയിലായി മാറുകയും ചെയ്തു. ആഴ്ചയില്‍ മുന്ന് അപകടങ്ങളെങ്കിലും ഇവിടെ പതിവാണ്. സര്‍ക്കിള്‍ മറികടക്കുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്ന് പോകുവാനുള്ള സൗകര്യമില്ലാത്തതും ട്രാഫിക് സിഗ്‌നലോ, ട്രാഫിക് നിയന്ത്രണത്തിന് പോലിസോ ഇല്ലാത്തതാണ് ഇവിടെയുള്ള അപകടങ്ങള്‍ ഉണ്ടാകാന്‍ പ്രധാന കാരണം.
ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയിലാണ് സര്‍ക്കിള്‍ നിലവിലുള്ളത്. അത് കൊണ്ട് തന്നെ ചെര്‍ക്കളയില്‍ നിന്നും പുത്തൂര്‍ ഭാഗത്തേക്കും മുള്ളേരിയയില്‍ നിന്നും കുമ്പള ഭാഗത്തേക്കും ബദിയഡുക്കയില്‍ നിന്നും കാസര്‍കോട്, മുള്ളേരിയ ഭാഗത്തേക്കും ബസ്സുകളടക്കമുള്ള ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങള്‍ക്ക് സര്‍ക്കിള്‍ മറികടന്ന് വേണം പോകാന്‍. എന്നാല്‍ യാതൊരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും ഓടുന്ന വാഹനങ്ങളാണ് അപകടം വിളിച്ചു വരുത്തുന്നത്. കാല്‍ നടക്കാരടക്കം നൂറു കണക്കിന് യാത്രക്കാരും വാഹനങ്ങളുടെ കുരുക്ക് മൂലം റോഡ് മറികടക്കാന്‍ ഏറെ പ്രയാസപ്പെടുന്നു.
സര്‍ക്കിള്‍ എന്ന് പറയുന്നുണ്ടെങ്കിലും റോഡിനും ജംഗ്ഷനും അനുയോജ്യമായ സര്‍ക്കിള്‍ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമാവുന്നത്. ട്രാഫിക് നിയന്ത്രണത്തിന് പോലിസോ സിഗ്‌നലോ ഇല്ലാത്തത് ഡ്രൈവര്‍മാര്‍ക്കും തലവേദന സ്യഷ്ടിക്കുന്നു. ഇതിന് പുറമെ അടിക്കടി വാഹനങ്ങള്‍ കടന്നു വരുന്നത്മൂലം അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍ക്കിളില്‍ അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് പോലിസിന്റെ സേവനം നടപ്പിലാക്കുകയോ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കുകയോ വേണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Badiyadukka, Kasaragod, Kerala,Town Circle as danger