കാസര്‍കോട്ട് തൂവാല വിപ്ലവം
Aug 22, 2019, 13:38 IST
ചെറുവത്തൂര്‍: (www.kasargodvartha.com 22.08.2019) വായുജന്യ രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് തൂവാലകള്‍ വിതരണം ചെയ്ത് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പുതിയ വിപ്ലവം സൃഷ്ടിക്കുകയാണ് ചെറുവത്തൂര്‍ വി വി സ്മാരക സാമൂഹ്യാരോഗ്യ കേന്ദ്രം. ക്ഷയം, എച്ച് 1 എന്‍ 1, വൈറല്‍ ഫ്‌ലൂ തുടങ്ങി നിരവധിയായ വായുജന്യ രോഗങ്ങള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അന്തരീക്ഷത്തിലെത്തുന്ന രോഗാണുക്കള്‍ വഴിയാണ് പകരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കാനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് ഈ പ്രവര്‍ത്തനം.
വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവത്തൂര്‍ യൂണിറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിച്ചത്. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി ജി രമേഷ് ഉദ്ഘാടനം ചെയ്തു. ഡോ. വി ഗീത ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി സുരേശന്‍, പി എച്ച് എന്‍ ഗീത, എസ് ടി എസ് സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, hospital, health, Towel Revolution in Kasaragod
< !- START disable copy paste -->