city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bekal Beach | 'മറീന, കോവളം തുടങ്ങി രാജ്യത്തെ ഒട്ടേറെ ബീചുകളിൽ ഞങ്ങൾ പോയിട്ടുണ്ട്, അവിടെ നിന്നൊന്നും ഫീസ് വാങ്ങിയിട്ടില്ല; പിന്നെ ഇവിടെ എന്താ പ്രത്യേകത'; ബേക്കൽ ബീചിൽ കൊച്ചിയിലെ സഞ്ചാരികളുടെ പ്രതിഷേധം

ബേക്കൽ: (www.kasargodvartha.com) 'മറീന ബീച്, കോവളം ബീച് തുടങ്ങി രാജ്യത്തെ ഒട്ടേറെ ബീചുകളിൽ ഞങ്ങൾ പോയിട്ടുണ്ട്, അവിടെ നിന്നൊന്നും ഫീസ് വാങ്ങിയിട്ടില്ല, പിന്നെ ഇവിടെ എന്താ പ്രത്യേകത', ബേക്കൽ ബീചിൽ വിനോദത്തിനെത്തിയ കൊച്ചിയിലെ സഞ്ചാരികളുടെ പ്രതിഷേധം വേറിട്ടതായി. പ്രകൃതി കനിഞ്ഞു നൽകിയ കാഴ്ച കാണാൻ പണം പിരിക്കുന്നതിനെതിരെയായിരുന്നു സഞ്ചാരികളുടെ പ്രതിഷേധം. ബേക്കൽ ബീചിൽ ഒരു കോടിയിലധികം രൂപ ചിലവിട്ട് നിർമിച്ച ആധുനിക ശൗചാലയം അടച്ചിട്ടതിനെതിരെയും ഇവർ രൂക്ഷമായി പ്രതികരിച്ചു.

Bekal Beach | 'മറീന, കോവളം തുടങ്ങി രാജ്യത്തെ ഒട്ടേറെ ബീചുകളിൽ ഞങ്ങൾ പോയിട്ടുണ്ട്, അവിടെ നിന്നൊന്നും ഫീസ് വാങ്ങിയിട്ടില്ല; പിന്നെ ഇവിടെ എന്താ പ്രത്യേകത'; ബേക്കൽ ബീചിൽ കൊച്ചിയിലെ സഞ്ചാരികളുടെ പ്രതിഷേധം

സർകാരും ടൂറിസം മന്ത്രിയും ഇടപെട്ട് ബേക്കൽ ബീചിലെ ഈ പണപ്പിരിവ് നിർത്തലാക്കണമെന്നും ശൗചാലയം സഞ്ചാരികൾക്കായി തുറന്ന് കൊടുക്കണമെന്നും സംഘത്തിലെ യുവതി ആവശ്യപ്പെട്ടു. ബീച് കാണാൻ ഓരോരുത്തരിൽ നിന്നും 30 രൂപയാണ് ഫീസായി വാങ്ങുന്നതെന്നും ഇന്ത് ഇൻഡ്യയിൽ മറ്റൊരിടത്തും ഇല്ലാത്തതാണെന്നും ഇവർ പറഞ്ഞു.

 

ബീച് കാണാനെത്തുന്നവരോട് പണം പിരിക്കുന്നതിനെതിരെ നിരവധി സഞ്ചാരികളാണ് ബേക്കലിൽ ഓരോ ദിവസവും അധികാരികളോട് പ്രതിഷേധിക്കുന്നത്. ബീച് പൊതുസ്വത്താണെന്നും ഇവിടെ എത്തി അൽപം കാറ്റ് കൊള്ളാനും സായാഹ്നം ചിലവഴിക്കാനും ഓരോ പൗരനും സ്വാതന്ത്രമുണ്ടെന്നുമാണ് സഞ്ചാരികളുടെ വാദം. ഇതിന് പണം പിരിക്കുന്ന ഏർപ്പാട് ബേക്കലിൽ മാത്രമുള്ളതാണെന്നുമാണ് സഞ്ചാരികൾ പറയുന്നത്.

ബേക്കൽ കോട്ടയും ഇതിനോടനുബന്ധിച്ചുള്ള ബീചും കാണാൻ ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. കോട്ട കാണാൻ പണം കൊടുത്ത് ടികറ്റ് എടുത്ത് പ്രവേശിക്കുന്നതിനെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാൽ തൊട്ടടുത്ത ബീചിൽ പ്രവേശിക്കാൻ ഫീസ് വാങ്ങുന്നതിനെയാണ് സഞ്ചാരികളിൽ പലരും ചോദ്യം ചെയ്യുന്നത്.

Bekal Beach | 'മറീന, കോവളം തുടങ്ങി രാജ്യത്തെ ഒട്ടേറെ ബീചുകളിൽ ഞങ്ങൾ പോയിട്ടുണ്ട്, അവിടെ നിന്നൊന്നും ഫീസ് വാങ്ങിയിട്ടില്ല; പിന്നെ ഇവിടെ എന്താ പ്രത്യേകത'; ബേക്കൽ ബീചിൽ കൊച്ചിയിലെ സഞ്ചാരികളുടെ പ്രതിഷേധം

ബേക്കൽ ബീച് ബിആർഡിസി ലേലം വിളിച്ച് ലീസിന് കൊടുത്തിരിക്കുകയാണ്. ഇവിടെ റെയ്‌ഡുകളും റെസ്റ്റോറന്റും വിനോദ ഉപകരണങ്ങളും സ്ഥാപിച്ച് പണം വാങ്ങി ആളെ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്. റെയ്ഡിലും മറ്റും കയറുന്നവരോട് പണം വാങ്ങുന്നതിനെ ആരും കുറ്റം പറയുന്നില്ലെന്നും എന്നാൽ ബീച് കണ്ട് ആസ്വദിക്കാൻ എത്തുന്നവരിൽ നിന്ന് കൂടി പണം പിരിക്കുന്നതിനെയാണ് എതിർക്കുന്നതെന്നുമാണ് സഞ്ചാരികൾ പറയുന്നത.

Keywords: News, Bekal, Kasaragod, Tourist Place, Kerala, Bekal Beach, Tourists protest against charging fees at Bekal Beach.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia