ഫ്‌ളാറ്റില്‍ നിന്നുമുള്ള കക്കൂസ് മാലിന്യം സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ടൗണില്‍;മൂക്കുപൊത്തി കച്ചവടക്കാരും ടൗണിലെത്തുന്നവരും, നടപടിയെടുക്കാതെ അധികൃതര്‍
Jun 7, 2018, 12:04 IST
മഞ്ചേശ്വരം: (www.kasargodvartha.com 07.06.2018) ഫ്‌ളാറ്റില്‍ നിന്നുമുള്ള കക്കൂസ് മാലിന്യം സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ടൗണിലേക്ക് ഒഴുകുന്നു. ഇതോടെ മൂക്കുപൊത്തിയാണ് കച്ചവടക്കാരും ടൗണിലേക്കെത്തുന്നവരും കഴിയുന്നത്. ഓട്ടോറിക്ഷ സ്റ്റാന്‍ഡും, മിനിലോറി സ്റ്റാന്‍ഡും, നിരവധി കച്ചവട സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ടൗണിലാണ് സെപ്റ്റിക് ടാങ്കിലെ മലിനജലം ഒഴുകുന്നത്.
കാല്‍നട യാത്രക്കാരുടെ കാലിലും വസ്ത്രങ്ങളിലും മലിനജലമാവുന്നത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുകയാണ്. ഇതിനെതിരെ പഞ്ചായത്തില്‍ പരാതി പറഞ്ഞാല്‍ ഒരു മീറ്റിംഗ് വിളിച്ചു ചായയും പരിപ്പ് വടയും കഴിച്ചു പിരിയുമെന്നല്ലാതെ യാതൊരു നടപടിയും ഉണ്ടാവാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും ഇത്തരത്തില്‍ കക്കൂസ് മാലിന്യം ഒഴുകുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പഞ്ചായത്ത് അധികാരികളും,ആരോഗ്യ വകുപ്പ് ജീവനക്കാരും നിത്യേന ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ പിന്നെ അലങ്കാരത്തിന് വേണ്ടിയാണോ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ നിയമിച്ചതെന്നും നാട്ടുകാരും ചോദിക്കുന്നു. പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് ഓഫീസ് ഉപരോധമടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Toilet waste, Flat, Kasaragod, Kerala, news, Natives, Protest, Toilet waste in Town; Protest.
< !- START disable copy paste -->