city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂളിന് സമീപം കള്ളുഷാപ്പ്; നാട്ടുകാര്‍ സമരത്തിലേക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.05.2017) സ്‌കൂളിന് സമീപം കള്ളുഷാപ്പ് തുറന്നുപ്രവര്‍ത്തിക്കുന്നതിനെതിരെ ജനരോഷം ശക്തമാകുന്നു. ബളാന്തോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം റാണിപുരം റോഡരികിലാണ് പുതിയ കള്ളുഷാപ്പ് തുടങ്ങുന്നത്.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പനത്തടിയിലെ കള്ളുഷാപ്പ് അടച്ചുപൂട്ടിയിരുന്നു. ഈ കള്ളുഷാപ്പ് ബളാന്തോട് സ്‌കൂളിന് സമീപത്തായി പനത്തടി-റാണിപുരം റോഡിലെ ഇരിക്കും കല്ലിലേക്ക് മാറ്റിസ്ഥാപിക്കാനാണ് അധികൃതര്‍ ശ്രമം തുടങ്ങിയത്. ഇതിനെതിരെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ സമരത്തിനിറങ്ങുകയായിരുന്നു.

സ്‌കൂളിന് സമീപം കള്ളുഷാപ്പ്; നാട്ടുകാര്‍ സമരത്തിലേക്ക്


കള്ളുഷാപ്പിനെതിരെ രൂപീകരിച്ച ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഇരിക്കുംകല്ല് ജംഗ്ഷനില്‍ നിന്ന് പനത്തടി ടൗണിലേക്കും തുടര്‍ന്ന് കള്ളുഷാപ്പ് തുടങ്ങുന്ന സ്ഥലത്തേക്കും പ്രതിഷേധ മാര്‍ച്ച് നടത്തി. പനത്തടി, ഇരിക്കും കല്ല്, കുറിഞ്ഞി, നെല്ലിത്തോട്, പെരുതടി, പന്തിക്കാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറോളം പേരാണ് സമരത്തില്‍ പങ്കെടുത്തത്.

നിരവധി വിദ്യാര്‍ത്ഥികള്‍ കാല്‍നടയായി സ്‌കൂളിലേക്ക് നടന്നുപോകുന്ന ഭാഗത്താണ് കള്ളുഷാപ്പ് തുറക്കുന്നത്. തീരുമാനം തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ജനകീയകൂട്ടായ്മ മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, School, Natives, Strike, Women, Childrens, March, Supreme court, Toddy shop near school; Natives to stage protest.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia