ഓണം ആഘോഷിക്കാന്‍ ബന്ധുവീട്ടിലെത്തിയ കുടുംബത്തിലെ മൂന്നു വയസുകാരന്‍ ടാങ്കില്‍ വീണ് മരിച്ചു
Sep 5, 2017, 13:45 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 05/08/2017) ഓണം ആഘോഷിക്കാന്‍ ബന്ധുവീട്ടിലെത്തിയ കുടുംബത്തിലെ മൂന്നു വയസുകാരന്‍ ടാങ്കില്‍ വീണ് മരിച്ചു. ചിറ്റാരിക്കാല്‍ കുന്നുങ്കൈയിലെ വിനീത്- ആതിര ദമ്പതികളുടെ മകന്‍ കൗഷിക് (മൂന്ന്) ആണ് മരിച്ചത്. തിരുവോണ ദിവസം വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
വിനീതും കുടുംബവും തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ പറയങ്ങാനത്തെ വല്ല്യമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഒന്നര മണിക്കൂറിന് ശേഷം വീടിനടുത്തുള്ള ടാങ്കില്‍ കണ്ടെത്തിയത്.
ടാങ്കില്‍ കുറച്ചുവെള്ളം മാത്രമാണ് ഉണ്ടായത്. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് കരുതുന്നത്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുന്നുങ്കൈയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മരിച്ച കൗഷികിന്റെ സഹോദരന്‍ കാര്‍ത്തിക്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Trikaripur, Family, Death, House, Police, Deadbody, Hospital, News, Tank, Postmortem, Three years old child drowned to death.