മലദ്വാരത്തിലൂടെ ഹൈപ്രഷര്‍ കാറ്റ് അടിച്ച് കയറ്റിയ കേസില്‍ മൂന്ന് പേര്‍ റിമാന്‍ഡില്‍
Oct 23, 2012, 00:24 IST
കാഞ്ഞങ്ങാട്: ജോലിക്കിടെ യുവാവിന്റെ മലദ്വാരത്തിലൂടെ ഹൈപ്രഷര്‍ കാറ്റ് അടിച്ച് കയറ്റിയ കേസില്‍ അറസ്റ്റിലായ ബിഹാര്‍ സ്വദേശികളെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ് ട്രേട്ട് കോടതി റിമാന്റ് ചെയ്തു. കൊളവയലിലെ മുഹമ്മദിന്റെ മകന്‍ തായല്‍ ഇബ്രാഹിമി(42)നെ ക്രൂരതക്കിരയാക്കിയ ബിഹാര്‍ സമദിപൂര്‍ ജില്ലയിലെ പത്താരി സ്വദേശികളായ രഞ്ജന്‍ കുമാര്‍, സോനു, പങ്കജ് എന്നിവരെ ഞായറാഴ്ചയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ ഇ വി സുധാകരന്‍ അറസ്റ്റ് ചെയ്തത്.
ഇവരെ തിങ്കളാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി. ഒക്‌ടോബര്‍ 19 ന് ഉച്ചക്ക് 12.30 മണിയോടെയാണ് അതിഞ്ഞാലിലെ കാര്‍ വാഷിംഗ് സ്ഥാപനമായ കെ വി സര്‍വീസ് സ്ഥാപനത്തില്‍ ജീവനക്കാരനായ ഇബ്രാഹിമിന്റെ മലദ്വാരത്തില്‍ ബിഹാര്‍ സ്വദേശികളായ ജീവനക്കാര്‍ ഉന്നത സമ്മര്‍ദ്ദമുള്ള കാറ്റ് അടിച്ച് കയറ്റിയത്.
വയറിനുള്ളിലേക്ക് കയറിയ വായു യുവാവിന്റെ വന്‍കുടല്‍ തകര്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അബോധാവസ്ഥയിലായ ഇബ്രാഹിമിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മന്‍സൂര്‍ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ശേഷമാണ് ഇബ്രാഹിമിനെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയതെങ്കിലും യുവാവ് ഇന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് സൂചന. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇബ്രാഹിം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ് ഉള്ളത്.
Also Read:
യുവാവിനോട് കൊടും ക്രൂരത; മലദ്വാരത്തില്‍ ഹൈപ്രഷര്‍ കാറ്റ് അടിച്ചുകയറ്റി

Keywords: High presure air, Case, Bihar, Natives, Remand, Hosdurg, Kanhangad, Kasaragod, Kerala, Malayalam news