Accident | ബൈകുകൾ കൂട്ടിയിടിച്ച് 3 പൊലീസുകാർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
● അപകടം ചെറുവത്തൂരിൽ വച്ച്.
● തിങ്കളാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.
● ടയർ പൊട്ടിയതാണ് അപകടത്തിന് കാരണം.
കാഞ്ഞങ്ങാട്: (KasargodVartha) ടയർ പൊട്ടിയതിനെ തുടർന്ന് ബൈകുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കരുണൻ (37), വിദ്യാനഗർ സ്റ്റേഷനിലെ സുമേഷ്, കാസർകോട് എ ആർ കാംപിലെ ഷിജു എന്നിവർക്കാണ് പരുക്കേറ്റത്.
ഇതിൽ കരുണന്റെ നില ഗുരുതരമാണ്. തലയോട്ടിക്ക് ക്ഷതമേറ്റ ഇദ്ദേഹത്തെ മംഗ്ളൂറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പല്ലുകളും കൊഴിഞ്ഞു. മറ്റ് രണ്ട് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെ ചെറുവത്തൂരിലാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ രാത്രികാല ഡ്യൂടിയിലുണ്ടായിരുന്ന കരുണൻ, ഡ്യൂടി കഴിഞ്ഞ് തൃക്കരിപ്പൂർ തങ്കയത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.
#KeralaAccident #PoliceInjury #KannangadNews #BikeCrash #Hospital