Tourism Growth | 'ഒരു പഞ്ചായത്തിൽ 3 പഞ്ചനക്ഷത്ര ഹോട്ടലുകൾ', രാജ്യത്തെ ആദ്യത്തെ സംഭവമായിരിക്കുമെന്ന് ഉദുമയെ കുറിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
● ദേശീയപാത 66 നിര്‍മാണം 2025 ഡിസംബറിൽ പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെയും മലബാറിലെയും ടൂറിസം വികസനത്തിന് മുതല്‍ക്കൂട്ടാകും.
● കിഫ്ബി പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച റോഡുകളും പാലങ്ങളുമെല്ലാം വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാണെന്ന് മന്ത്രി പറഞ്ഞു.
● നജീവിതം മെച്ചപ്പെടുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
ഉദുമ: (KasargodVartha) ഉത്തരമലബാര്‍ ടൂറിസത്തിന്റെ വളര്‍ച്ച കേരള ടൂറിസത്തിന്റെ വേഗം കൂട്ടുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഗേറ്റ്‌വേ ബേക്കല്‍ പ്രീമിയര്‍ പഞ്ചനക്ഷത്ര റിസോര്‍ട്ട് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാത 66 നിര്‍മാണം 2025 ഡിസംബറിൽ പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെയും മലബാറിലെയും ടൂറിസം വികസനത്തിന് മുതല്‍ക്കൂട്ടാകും. 13 ജില്ലകളിലൂടെ കടന്നു പോകുന്ന മലയോര ഹൈവേയും യാത്രാ തടസ്സം മറികടക്കുന്നതിന് സഹായകമാകും. കിഫ്ബി പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച റോഡുകളും പാലങ്ങളുമെല്ലാം വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാണെന്ന് മന്ത്രി പറഞ്ഞു.
ഒരു പഞ്ചായത്തിൽ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉണ്ടാകുന്നത് രാജ്യത്തെ ആദ്യത്തെ സംഭവമായിരിക്കും. ഇത് നാടിനെ മുഴുവൻ മാറ്റിമറിക്കും. ജനജീവിതം മെച്ചപ്പെടുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഉത്തര മലബാർ ടൂറിസത്തിന് കരുത്ത് പകരാൻ ബേക്കൽ ടൂറിസം ഡവലപ്‌മെന്റ് കോർപ്പറേഷന് കഴിയുമെന്നും മന്ത്രി പറഞ്ഞു.
ബേക്കൽ ടൂറിസം പദ്ധതിയുടെ പ്രയോജനം കൂടുതലും ഉദുമ, ചെമ്മനാട്, പള്ളിക്കര, അജാനൂർ എന്നീ പഞ്ചായത്തുകൾക്കാണ് ലഭിക്കുന്നത്. ഇതിൽ, ഗേറ്റ്‌വേ ബേക്കല്‍ കൂടി തുറന്നതോടെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉദുമ പഞ്ചായത്തിലാണ് പ്രവർത്തിക്കുന്നത്. ഇതാണ് മന്ത്രി രാജ്യത്തെ ആദ്യത്തെ സംഭവമായിരിക്കുമെന്ന് വ്യക്തമാക്കിയത്.
#KeralaTourism #Udupp #FiveStarHotels #TourismGrowth #BekalDevelopment #NorthMalabar