Tragedy | പുഴയിൽ നീന്താൻ ഇറങ്ങിയ മൂന്ന് കോളജ് വിദ്യാർഥികൾ മുങ്ങി മരിച്ചു
● മംഗളൂരുവിലെ സ്വകാര്യ കോളേജിൽ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥികളായിരുന്നു ഇവർ.
● ക്രൈസ്തവ ദേവാലയവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.
മംഗളൂരു: (KasargodVartha) ബെൽത്തങ്ങാടി വെനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാർക്കാജെയിൽ പുഴയിൽ മൂന്ന് കോളേജ് വിദ്യാർഥികൾ ബുധനാഴ്ച വൈകിട്ട് മുങ്ങി മരിച്ചു. മംഗളൂരുവിലെ സ്വകാര്യ കോളേജിൽ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥികളായിരുന്ന ഇവർ, ക്രൈസ്തവ ദേവാലയവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.
കളവൂരിൽ താമസിക്കുന്ന മൂഡബിദ്രി എഡപ്പദവ് സ്വദേശി വിക്ടർ ഫെർണാണ്ടസിന്റെ മകൻ ലോറൻസ് ഫെർണാണ്ടസ് (20), ബസവഗുഡിയിലെ സി.എസ്. സുനിൽ എന്നയാളുടെ മകൻ സി.എസ്. സൂരജ് (19), ബണ്ട്വാൾ വെഗ്ഗ സ്വദേശിയായ ജെയിംസ് ഡിസൂസയുടെ മകൻ ജോയ്സൺ ഡിസൂസ (19) എന്നിവരാണ് മരിച്ചത്.
സിന്ധി അണക്കെട്ട് പരിസരത്ത് പുഴയിൽ നീന്താൻ ഇറങ്ങിയ ഇവർ ശക്തമായ ഒഴുക്കിൽപ്പെട്ടതായി പൊലീസ് പറഞ്ഞു. പൊലീസ്, അഗ്നിശമനസേന, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തി.
#MangaluruNews #RiverDrowning #Tragedy #CollegeStudents #KarnatakaNews #NursingStudents