തെയ്യം സീസണ്‍ അടുക്കുന്നു; തെയ്യാട്ടം കാണാനും തെയ്യക്കഥകള്‍ കേള്‍ക്കാനും വിനോദ സഞ്ചാരികളെത്തും, തെയ്യം കലണ്ടര്‍ മൊബൈല്‍ ആപ്പ് തയ്യാറായി
Oct 13, 2019, 19:15 IST
- തെയ്യക്കഥകള്‍ പറയാന്‍ തയ്യാറെടുപ്പുകളുമായി 'സ്‌മൈല്‍' സംരംഭകര്‍
- തെയ്യം കലണ്ടര്‍ മൊബൈല്‍ ആപ്പ് തയ്യാറായി
- സംരംഭകര്‍ക്കുള്ള പരിശീലന പരമ്പര പയ്യന്നൂരില്‍ തുടങ്ങി
- തെയ്യാട്ടം കാണാനും തെയ്യക്കഥകള്‍ കേള്‍ക്കാനും വിനോദ സഞ്ചാരികളെത്തും
ഉത്തര മലബാറില്‍ വിന്യസിച്ചിട്ടുള്ള 'സ്‌മൈല്‍' സംരംഭകരുടെ ശൃംഖല വഴിയാണ് ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള കലാരൂപം ആഗോള തലത്തിലുള്ള വിനോദ സഞ്ചാരികളിലേക്ക് എത്തിക്കുന്നത്. ചെറുകിട-ഇടത്തരം ടൂറിസം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ബിആര്‍ഡിസി ആവിഷ്‌കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് 'സ്‌മൈല്‍' (സ്മാള്‍ ആന്‍ഡ് മീഡിയം ഇന്‍ഡസ്ട്രീസ് ലെവറേജിംഗ് എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം പദ്ധതി (SMiLE: Small & Medium Industries Leveraging Experiential Tourism). 93 സ്‌മൈല്‍ സംരംഭകര്‍ ഇപ്പോള്‍ ഉത്തര മലബാറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തെയ്യാട്ടങ്ങളും കളിയാട്ടങ്ങളും നടക്കുന്ന തറവാടുകളിലും കാവുകളിലുമൊക്കെ വിനോദ സഞ്ചാരികളെ എത്തിച്ച് അവര്‍ക്ക് തെയ്യാട്ടം കാണാനും പശ്ചാത്തല കഥകളും മറ്റും അറിയാനും നടത്തിപ്പുമായി ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്താനുമൊക്കെ അവസരമുണ്ടാക്കുന്ന സമീപനമാണ് സ്‌മൈല്‍ സംരംഭകര്‍ സ്വീകരിക്കുക. ആചാര കേന്ദ്രങ്ങളില്‍ നിന്നും മാറിയുള്ള സ്ഥലങ്ങളില്‍ 'റെഡിമെയ്ഡ്' രൂപത്തിലും കാപ്‌സ്യൂള്‍ പരുവത്തിലുമൊക്കെ തെയ്യങ്ങളെ അവതരിപ്പിക്കുന്നതിനെ നിരുത്സാഹപ്പെടുത്തും.
സ്‌മൈല്‍ സംരംഭകര്‍ക്കുള്ള പരിശീലന പരമ്പര ഒക്ടോബര്‍ അഞ്ചിന് പയ്യന്നൂരില്‍ തുടങ്ങി. തെയ്യം കലണ്ടര്‍ ആപ്ലിക്കേഷന്റെ ഡാറ്റാ കളക്ഷനും മാനേജ്‌മെന്റും സംബന്ധിച്ച് സാങ്കേതിക വിദഗ്ധനായ കെ മഹേഷ് പരിശീലനം നല്‍കി. ഇത് നവംബര്‍ മാസത്തോടെ ഓണ്‍ലൈനില്‍ സഞ്ചാരികള്‍ക്ക് ലഭ്യമാകും.
ഉത്തര മലബാറിലെ തെയ്യങ്ങളെ കുറിച്ച് ഡോ. ആര്‍ സി കരിപ്പത്ത് ക്ലാസെടുത്തു. ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള തുടര്‍ പരിശീലന പരിപാടികള്‍ നവംബറില്‍ പൂര്‍ത്തിയാകും.
മലബാര്‍ തെയ്യം കലണ്ടര്‍
തെയ്യങ്ങളുടെയും കളിയാട്ടങ്ങളുടെയും വിവരങ്ങള്‍ വിനോദ സഞ്ചാരികളുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് തെയ്യം കലണ്ടര്‍ മൊബൈല്‍ ആപ്പ്. തെയ്യം നടക്കുന്ന തിയ്യതിയും സ്ഥലവുമടക്കമുള്ള വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ മൊബൈല്‍ ആപ്പ് വഴി ലഭ്യമാകും. സ്‌മൈല്‍ സംരംഭകരുടെ ശൃംഖല വഴിയാണ് ആപ്പിനു വേണ്ട വിവരങ്ങള്‍ ശേഖരിക്കുന്നതും അപ്‌ഡേറ്റ് ചെയ്യുന്നതും. ആപ്പില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് തെയ്യം സംഘാടകര്‍ക്ക് ഏതെങ്കിലും സ്‌മൈല്‍ സംരംഭങ്ങളുമായോ ബിആര്‍ഡിസിയുമായോ (ഫോണ്‍: 9446863300, 9447518950) ബന്ധപ്പെടാവുന്നതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, Theyyam, payyannur, news, Application, Images, Videos, Theyyam calender, Theyyam Calendar mobile app is ready
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, Theyyam, payyannur, news, Application, Images, Videos, Theyyam calender, Theyyam Calendar mobile app is ready