പിഗ്മി കളക്ഷന്‍ ഏജന്റായ യുവതിയുടെ സ്‌കൂട്ടറില്‍ ബൈക്ക്‌കൊണ്ടിടിച്ച് ബാഗ് തട്ടിയെടുത്തു: പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
Jan 5, 2020, 12:06 IST
പൊയ്‌നാച്ചി: (www.kasargodvartha.com 05.01.2020) സഹകരണ ബാങ്ക് പിഗ്മി കളക്ഷന്‍ ഏജന്റായ യുവതിയെ സ്‌കൂട്ടറില്‍ ബൈക്ക് കൊണ്ടിടിച്ച് ബാഗ് തട്ടിയെടുത്തു. ബുധനാഴ്ച വൈകിട്ടാണ് ചെമ്മനാട് സര്‍വീസ് സഹകരണ ബാങ്കിലെ പിഗ്മി കളക്ഷന്‍ ഏജന്റായ കോണത്തുമൂലയിലെ സൗമ്യ (32)യാണ് അക്രമത്തിനിരയായത്. ഹെല്‍മറ്റിനുള്ളില്‍ മാസ്‌ക് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സൗമ്യ ഓടിച്ചിരുന്ന സ്‌കൂട്ടറിലിടിച്ച് പണം തട്ടിയെടുത്തതെന്നാണ് സൗമ്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
സ്‌കൂട്ടറില്‍ നിന്ന് വീണ സൗമ്യയുടെ കഴുത്തിലിട്ടിരുന്ന ബാഗില്‍നിന്ന് പണമെടുത്ത് ബാഗ് അവിടെ തന്നെ ഉപേക്ഷിച്ചാണ് ഇരുവരും പോയത്. 2.79 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് ആദ്യം പരാതിപ്പെട്ടതെങ്കിലും വെള്ളിയാഴ്ച രേഖകള്‍ പരിശോധിച്ച ബാങ്ക് അധികൃതര്‍ 2.18 ലക്ഷം രൂപ പെന്‍ഷന്‍തുകയും ദിന നിക്ഷേപത്തില്‍ കിട്ടിയ 30,000 രൂപയുമാണ് മോഷണം പോയതെന്ന് തെളിഞ്ഞു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: News, Kerala, kasaragod, Poinachi, Bank, Bike, Police, case, The woman, a pygmy collection agent, snatched the bag