കീഴുര്‍ സംയുക്ത ജമാഅത്തിലെ പള്ളികളിലും നിലവിലുള്ള ലോക് ഡൗൺ സ്ഥിതി തുടരും
Jun 7, 2020, 19:36 IST
മേല്‍പറമ്പ്: (www.kasargodvartha.com 07.06.2020) കീഴുര്‍ സംയുക്ത ജമാഅത്ത് പരിധിയിലെ പള്ളികളില്‍ നിലവിലുള്ള സ്ഥിതി തുടരാൻ കീഴൂര്‍ സംയുക്ത ജമാഅത്ത് നേതൃ യോഗം തീരുമാനിച്ചു. രോഗ വ്യാപനം വര്‍ദ്ധിക്കുന്നതിനാലും സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കുന്നതില്‍ ജമാഅത്ത് കമ്മിറ്റികള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് യോഗം ഈ തീരുമാനമെടുത്തത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തന്നെ തുടരാന്‍ മഹല്ല് കമ്മിറ്റികളോട് യോഗം അഭ്യര്‍ത്ഥിച്ചു.
ഓൺലൈൻ യോഗത്തില്‍ വൈസ് പ്രസിഡണ്ട് കല്ലട്ര അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി സ്വാഗതം പറഞ്ഞു. ട്രഷറർ കെ മൊയ്തീന്‍ കുട്ടി ഹാജി പട്ടുവത്തിൽ, ഷാഫി ഹാജി കട്ടക്കാല്‍, എം എ മുഹമ്മദ് കഞ്ഞി, കാപ്പില്‍ കെ ബി എം ഷെരീഫ്, എം എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, എസ് കെ മുഹമ്മദ് മേല്‍പറമ്പ്, കോഴിത്തിടിൽ അബ്ദുല്ല ഹാജി കളനാട്, ഷെരീഫ് കളനാട്, അബ്ദുൽ റസാഖ് ഹാജി കീഴൂര്‍ തുടങ്ങിയവർ സംബന്ധിച്ചു.
നേരത്തെ മാലിക് ദീനാർ ഉൾപ്പെടെയുള്ള ജമാഅത്ത് കമ്മറ്റികൾ പള്ളികൾ ഇപ്പോൾ തുറന്നുകൊടുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സമാന തീരുമാനങ്ങൾ മറ്റ് ജമാഅത്തുകളും കൈകൊണ്ടത്.
Keywords: Kasaragod, News, Kizhur, Masjid, Jamaath-Committee, COVID-19, Meeting, The existing status of the mosques in the Kizhur Jama-ath should continue; Joint Jama-ath meeting