റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു; പിന്നില്‍ പെട്രോള്‍ ഊറ്റുന്ന സംഘമെന്ന് സൂചന, പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
Sep 14, 2019, 16:41 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 14.09.2019) റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു. കാറ്റാംകവല അത്തിയടുക്കം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അരുമാവ് ചെമ്പകത്തില്‍ രാജേഷിന്റെ ബൈക്കാണ് കത്തിച്ചത്. ശനിയാഴ്ച രാവിലെയാണ് ബൈക്ക് കത്തിച്ച നിലയില്‍ കണ്ടത്. വീട്ടിലേക്ക് റോഡില്ലാത്തതിനാല്‍ 200 മീറ്റര്‍ അകലെ റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്.
കത്തിച്ച ബൈക്കിന് സമീപം പെട്രോള്‍ഊറ്റുന്ന ട്യൂബും കുപ്പിയും കണ്ടെത്തിയിട്ടുണ്ടെന്ന് ചിറ്റാരിക്കാല്‍ എസ് ഐ കെ പി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
Keywords: news, chittarikkal, kasaragod, Kerala, Bike, Investigation, Police, The Bike Burned; Police Investigation Started