city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Boat Jetty | വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ തളങ്കര പഴയ ബോട് ജെട്ടി അപകടാവസ്ഥയിൽ; പ്രവേശിക്കുന്നവർ ജാഗ്രതൈ! ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യം

thalangara old boat jetty in danger condition

ബോട് ജെട്ടിയോടു ചേർന്നുള്ള ലേല ഹോളും ഇപ്പോൾ തുരുമ്പെടുത്ത് നാശോന്മുഖമായി കിടക്കുകയാണ്

തളങ്കര: (KasargodVartha) വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ തളങ്കര പഴയ ബോട് ജെട്ടി അപകടാവസ്ഥയിലായതോടെ പ്രവേശിക്കുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പുമായി തീരദേശ പൊലീസ് രംഗത്ത്. നേരത്തേ ഇവിടെ മാരിടൈം വിഭാഗവും തീരദേശ പൊലീസും സ്ഥാപിച്ച ബാനറും ബോർഡും ശക്തമായ കാറ്റിൽ പറന്നു പോയതിനെ തുടർന്ന് വാസ് (WASS) പടിഞ്ഞാർ ക്ലബിൻ്റെ സഹായത്തോടെയാണ് ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

ദിനംപ്രതി നിരവധി ആളുകൾ ബോട് ജെട്ടിയിൽ എത്തി വീഡിയോയും, ഫോടോയും എടുക്കാറുണ്ട്. പ്രകൃതിരമണീയമായ പുഴയും കടലും ചേരുന്ന ഭാഗത്തെ ബോട് ജെട്ടി അതിമനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണ്. മണിരത്നത്തിൻ്റെ മാസ്റ്റർപീസ് ചലചിത്രമായ ബോംബൈ സിനിമയുടെ പ്രധാന ലൊകേഷൻ കൂടിയായിരുന്നു ഈ ബോട് ജെട്ടിയും റെയിൽവെ പാലവും. 

thalangara old boat jetty in danger condition

ബോട് ജെട്ടിയോടു ചേർന്നുള്ള ലേല ഹോളും ഇപ്പോൾ തുരുമ്പെടുത്ത് നാശോന്മുഖമായി കിടക്കുകയാണ്. ഇത്  നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് പോർട് അധികൃതർക്കും നഗരസഭയ്ക്കും  ജില്ലാ കലക്ടർക്കും റിപോർട് നൽകിയിട്ടുണ്ടെന്ന് തീരദേശ പൊലീസ് ഇൻസ്പെക്ടർ ആദർശ് കാസർകോട് വാർത്തയോട് പറഞ്ഞു.

thalangara old boat jetty in danger condition

പൊലീസ് ആവശ്യപ്പെട്ടപ്പോൾ തന്നെ വാസ് പടിഞ്ഞാർ ക്ലബ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ സഹായിക്കാൻ രംഗത്തെത്തുകയായിരുന്നുവെന്ന് ക്ലബ് പ്രസിഡണ്ട് പറഞ്ഞു. മഴക്കാലമായതോടു കൂടി ഇവിടുത്തെ ദ്രവിച്ച കോൺക്രീറ്റ് സ്ലാബുകൾ പൊട്ടിവീഴുന്നുണ്ട്. വാഹനങ്ങൾ അടക്കം കയറ്റിക്കൊണ്ട്, ഇവിടെ നിന്നും ഫോടോ ഷൂട് നടത്തുന്നവർ ജീവൻവെച്ചു പന്താടരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സ്ത്രീകളും പിഞ്ചു കുട്ടികളുമടക്കം കുടുംബസമേതം വന്നാണ് ഫോടോയും വീഡിയോയും മറ്റും എടുക്കുന്നത്. 

തളങ്കരയ്ക്ക് വലിയ പ്രതീക്ഷ നൽകി മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ മന്ത്രിയായിരുന്ന സമയത്ത് ഹാർബർ പൈതൃക ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും യാഥാർത്ഥ്യമായിട്ടില്ല. 10.74 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.  പ്രകൃതി ഭംഗി കനിഞ്ഞൊഴുകിയ ഈ ബോട് ജെട്ടിയും, ലേലഹോളും അതേപടി നിലനിർത്തിയാൽ തളങ്കര പടിഞ്ഞാർ ബീചിലെത്തുന്ന സഞ്ചാരികൾക്ക് അത് നവ്യാനുഭവമാകും. 

thalangara old boat jetty in danger condition

വിവാഹങ്ങളുടെയും മറ്റും ഔട്ഡോർ ഷൂടിംഗിനായി തിരഞ്ഞെടുക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ പഴയ ബോട് ജെട്ടി. ഇവിടെ ഇപ്പോൾ തോണികളോ ബോടുകളോ കൂടുതലായി എത്താറില്ല. നെല്ലിക്കുന്ന് ഹാർബർ യാഥാർത്ഥ്യമായതോടെ ഇവയൊക്കെ ഇപ്പോൾ അവിടെയാണ് അടുക്കാറുള്ളത്. ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

thalangara old boat jetty in danger condition

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia