ഭര്‍ത്താവിനൊപ്പം പോകുന്നുവെന്ന് അധ്യാപിക; കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു
Sep 24, 2017, 20:28 IST
കാസര്‍കോട്: (www.kasargodvartha.com 24.09.2017) വീടുവിട്ടതിനെ തുടര്‍ന്ന് മഹിളാമന്ദിരത്തില്‍ കഴിയുകയായിരുന്ന അധ്യാപിക നെല്ലിക്കുന്ന് സ്വദേശിനി ജയശ്രീയെ (32) പോലീസ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഭര്‍ത്താവിനൊപ്പം പോകാന്‍ താത്പര്യം പ്രകടിപ്പിച്ചടതിനാല്‍ കോടതി ജയശ്രീയെ സ്വന്തം ഇഷ്ടത്തിന് വിട്ടു.
നേരത്തെ ഇരുപത്തിരണ്ടുകാരനായ സഹദ് എന്ന യുവാവിനോടൊപ്പം നാടുവിട്ട യുവതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരാഴ്ച മുമ്പ് മലപ്പുറത്തെ മതപഠനകേന്ദ്രത്തില്‍ കണ്ടെത്തിയിരുന്നു. പിന്നീട് കാസര്‍കോട്ട് കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം യുവതിയെ പരവനടുക്കം മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം വീണ്ടും കോടതിയില്‍ ഹാജരാക്കിയതോടെ ഭര്‍ത്താവിനൊപ്പം പോകാന്‍ ജയശ്രീ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. കാമുകനൊപ്പം നാടുവിടുന്നതിനെ മക്കളെ പെരുവഴിയില്‍ ഇറക്കിവിട്ടതിന് ജയശ്രീക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം വീടുവിട്ട അധ്യാപികയെ മതപഠനകേന്ദ്രത്തില്‍ കണ്ടെത്തി
നേരത്തെ ഇരുപത്തിരണ്ടുകാരനായ സഹദ് എന്ന യുവാവിനോടൊപ്പം നാടുവിട്ട യുവതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരാഴ്ച മുമ്പ് മലപ്പുറത്തെ മതപഠനകേന്ദ്രത്തില്‍ കണ്ടെത്തിയിരുന്നു. പിന്നീട് കാസര്‍കോട്ട് കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം യുവതിയെ പരവനടുക്കം മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം വീണ്ടും കോടതിയില്‍ ഹാജരാക്കിയതോടെ ഭര്‍ത്താവിനൊപ്പം പോകാന്‍ ജയശ്രീ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. കാമുകനൊപ്പം നാടുവിടുന്നതിനെ മക്കളെ പെരുവഴിയില്‍ ഇറക്കിവിട്ടതിന് ജയശ്രീക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, court, husband, Teacher, Teacher produced before court; went with husband