അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിലെ നിര്‍മ്മാണം പൂര്‍ത്തിയായ ടാറിംഗ് ഹൈമാസ്റ്റ് ലൈറ്റിനായി വെട്ടിപ്പൊളിച്ചു, നിര്‍ദേശം ലംഘിച്ച കരാറുകാരനില്‍ നിന്നും നഷ്ടം ഈടാക്കുമെന്ന് നഗരസഭ
Apr 12, 2018, 16:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/04/2018) ഉദ്ഘാടനത്തിന് സജ്ജമായ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് യാര്‍ഡിലെ നിര്‍മ്മാണം പൂര്‍ത്തിയായ ടാറിംഗ് അര്‍ദ്ധരാത്രി ഇലക്ട്രിക്കല്‍ കരാറുകാരന്‍ വെട്ടിപ്പൊളിച്ചു. ബസ് സ്റ്റാന്‍ഡ് കാംപ്ലക്‌സിന്റെ വൈദ്യുതീകരണത്തിന്റെ കരാറുകാരനാണ് ഹിറ്റാച്ചിയും ജെസിബിയും ഉപയോഗിച്ച് ടാറിംഗ് വെട്ടിപ്പൊളിച്ചത്. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.
ബസ് സ്റ്റാന്‍ഡ് യാര്‍ഡ് ടാറിംഗ് പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാരന്‍ ഒന്നരമാസം മുമ്പ് തന്നെ ടാറിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിരുന്നു. മാര്‍ച്ച് 31നകം വൈദ്യുതീകരണവും പൂര്‍ത്തീകരിക്കേണ്ടതായിരുന്നുവെങ്കിലും കരാറുകാരന്റെ അനാസ്ഥയും നഗരസഭയുടെ പിടിപ്പുകേടും കാരണം ഇലക്ട്രിക് പ്രവര്‍ത്തികള്‍ നീണ്ടുപോകുകയായിരുന്നു. ടാറിംഗിന് മുമ്പ് തന്നെ ഇലക്ട്രിക് പ്രവര്‍ത്തികളുടെ കേബിളും ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണുകളും സ്ഥാപിക്കണമെന്ന് ടാറിംഗ് കോണ്‍ട്രാക്ടര്‍ ഇലക്ട്രിക്കല്‍ വിഭാഗത്തോടും നഗരസഭയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടാറിംഗിന് ശേഷമാണ് കേബിള്‍ പോലും സ്ഥാപിച്ചത്.
ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഡ്രൈനേജിലൂടെയാണത്രെ കേബിളുകള്‍ വലിച്ചത്. ഇത് ഭാവിയില്‍ ഡ്രൈനേജ് തടസ്സപ്പെടാനും മലിനജലം കെട്ടിക്കിടക്കാനും ഇടയാകുമെന്നും ആരോപണമുണ്ട്. ഒരു കാരണവശാലും ടാറിംഗ് പ്രവര്‍ത്തി കഴിഞ്ഞ സ്ഥലത്ത് ഹിറ്റാച്ചി കൊണ്ടോ ജെസിബി കൊണ്ടോ കുഴിക്കരുതെന്ന് കരാറുകാരന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ കരാറുകാരന് ഇതു സംബന്ധിച്ച് നഗരസഭ ചെയര്‍മാനും അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് ബുധനാഴ്ച അര്‍ദ്ധരാത്രി ഹൈമാസ്റ്റ് ലൈറ്റിനായി ഇലക്ട്രിക്കല്‍ കരാറുകാരന്‍ ടാറിംഗ് വെട്ടിപ്പൊളിച്ചത്.
നഗരസഭയുടെ നിര്‍ദേശം ലംഘിച്ച് ടാറിംഗ് വെട്ടിപ്പൊളിച്ച ഇലക്ട്രിക്കല്‍ കരാറുകാരനില്‍ നിന്നും നഷ്ടം ഈടാക്കുമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Inauguration, Busstand, Municipality, Tarring destroyed for Installing High mast light, Controversy