ഉപ്പള പൊലീസ് സ്റ്റേഷന്‍: ഐല മൈതാനത്ത് മിനി സിവില്‍ സ്റ്റേഷനും പോലീസ് സ്റ്റേഷനും നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നതായി തഹസില്‍ദാര്‍, വോര്‍ക്കാടിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍, കുമ്പള റെയില്‍വെ സ്റ്റേഷന് സമീപം കെ എസ്ആര്‍ടിസി സ്റ്റോപ്പ്: ആവശ്യങ്ങളുയര്‍ന്ന് താലൂക്ക് വികസന സമിതി യോഗം
Jan 9, 2020, 21:17 IST
മഞ്ചേശ്വരം: (www.kasargodvartha.com 09.01.2020) മംഗല്‍പ്പാടി, ഉപ്പള മേഖലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ഉപ്പള കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷന്‍ അനിവാര്യമാണെന്ന് മഞ്ചേശ്വരം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഉപ്പള വില്ലേജിലെ ഐല മൈതാനത്ത് മിനി സിവില്‍ സ്റ്റേഷനും പോലീസ് സ്റ്റേഷനും നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നതായി തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു.
വോര്‍ക്കാടിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വേണം
പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ സ്‌കൂളുകള്‍ അനിവാര്യമായ ഘട്ടത്തില്‍ വോര്‍ക്കാടി ഗ്രാമ പഞ്ചായത്തില്‍ സര്‍ക്കാര്‍ വിദ്യാലയം നിര്‍മിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് വോര്‍ക്കാടി പാവൂര്‍ വില്ലേജിലെ മൂന്ന് ഏക്കറില്‍ മലയാളം-കന്നഡ മാധ്യമത്തിലുള്ള യുപി സ്‌കൂള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എഇഒക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായി യോഗത്തെ അറിയിച്ചു.
കെഎസ്ആര്‍ടിസി സ്റ്റോപ്പനുവദിക്കണം
കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത്് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തില്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് കെ എസ് ആര്‍ടിസി അധികൃതര്‍ക്ക് കത്ത് നല്‍കിയതായി ആര്‍ടിഒ പ്രതിനിധി യോഗത്തെ അറിയിച്ചു.
മഞ്ചേശ്വരം താലൂക്കില്‍ റീസര്‍വേയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാവാനിരിക്കേ സര്‍വേ ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനുള്ള സര്‍വേ ഡെപ്യൂട്ടി ഡയറക്ടറുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മഞ്ചേശ്വരം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
മഞ്ചേശ്വരം താലൂക്ക് ഓഫീസില്‍ ചേര്‍ന്ന വികസന സമിതിയോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. താലൂക്കില്‍ റീസര്‍വേ പൂര്‍ത്തിയാക്കിയ വില്ലേജുകളില്‍ ഒട്ടേറെ അപാകതകള്‍ പരിഹരിക്കാനുണ്ടെന്നും മാറ്റി വെയ്ക്കപ്പെട്ട ഫയലുകളില്‍ നികുതി അടയ്ക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും യോഗത്തില്‍ ജനപ്രതിനിധികള്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സര്‍വേയര്‍മാരും ഹെഡ് സര്‍വേയര്‍മാരുമുള്‍പ്പെട്ട 11 പേരില്‍ ഒമ്പത് പേരെ തിരിച്ചു വിളിച്ചു രണ്ട് പേരെ മാത്രം നിലനിര്‍ത്താനുള്ള നീക്കം പ്രശ്‌നം വഷളാക്കുകയും പരിഹാരത്തിന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
താലൂക്കിലെ പ്രധാന കാര്‍ഷിക വിളയായ അടയ്ക്കയ്ക്ക് മഹാളി രോഗവും മഞ്ഞപ്പ് രോഗവും ബാധിച്ചിട്ടുള്ളതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ കര്‍ഷകര്‍ കടക്കെണി മൂലം ദുരിതത്തിലാവുമെന്നും പരിഹാരമായി നശിച്ചു പോയതിന് പകരമായി പുതിയ കവുങ്ങിന്‍ തൈകള്‍ നല്‍കാനും കൃഷി ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും ബാങ്ക് ലോണുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനും പലിശ ഇളവ് നല്‍കാനും യോഗം ആവശ്യപ്പെട്ടു.
റേഷന്‍ കാര്‍ഡില്‍ പേരുവിവരങ്ങള്‍ കന്നഡയില്‍ രേഖപ്പെടുത്താന്‍ കന്നഡ അറിയുന്ന ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എന്‍മകജെ വില്ലേജിലെ ശാന്തപദവില്‍ പ്രദേശവാസികളുടെ യാത്രാ സൗകര്യം സ്വകാര്യവ്യക്തി നിഷേധിക്കുന്നതായ പരാതിയില്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ തഹസില്‍ദാര്‍ പി ജെ ആന്റോ, ജില്ലാ പഞ്ചായത്ത് അംഗം പുഷ്പ അമേക്കള, മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് ബി എ അബ്ദുല്‍ മജീദ്, വിവിധ വകുപ്പ് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ പി മുനീര്‍, ജെ സോമശേഖര, രാഘവ ചേരാല്‍, എസ്എം തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Development project, police-station, Manjeshwaram, Railway station, school, Taluk development committee held