മകന് വൃക്ക നല്‍കാന്‍ ഷാര്‍ജയിലുള്ള അമ്മ തയ്യാറാണ്, നാട്ടിലെത്താന്‍ പണമില്ല; കുടുംബത്തിന് സഹായവുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്
May 10, 2020, 10:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.05.2020) നാട്ടില്‍ ചികിത്സയിലുള്ള മകന് വൃക്ക നല്‍കാന്‍ ഷാര്‍ജയിലുള്ള അമ്മ തയ്യാറാണ്. എന്നാല്‍ മകന്റെ ജീവന്‍ രക്ഷിക്കാന്‍ ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം നാട്ടിലെത്താന്‍ വിമാന ടിക്കറ്റിന് പണമില്ല. ഈ അവസ്ഥ നേരിട്ടറിഞ്ഞതോടെ കുടുംബത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ്. അദ്ദേഹത്തിന്റെ സ്വന്തം ചെലവില്‍ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശികളായ നാരായണനും ഭാര്യ മിനിയും മകള്‍ നയനയും തിങ്കാളാഴ്ച കൊച്ചിയില്‍ വിമാനമിറങ്ങും.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മകന്‍ അജയ് കോഴിക്കോട് ചികിത്സയിലാണ്. ഷാര്‍ജയില്‍ ഒരു സ്‌കൂള്‍ ബസിന്റെ ഡ്രൈവറാണ് കാഞ്ഞങ്ങാട് സ്വദേശിയായ നാരായണന്‍. കുടുംബവുമായി അവിടെയായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് മകന് വൃക്കരോഗത്തെ തുടര്‍ന്ന് മകന്‍ അജയ് ചികിത്സയ്ക്കായി കേരളത്തിലേക്ക് പോരുകയായിരുന്നു.
കോഴിക്കോട് ചികിത്സയില്‍ തുടരുമ്പോഴാണ് വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. അമ്മ വൃക്ക നല്‍കാന്‍ തയാറായിരുന്നു. എന്നാല്‍ നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കുമ്പോഴാണ് ലോക് ഡൗണില്‍ കുടുങ്ങുന്നത്. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ യാത്രാ അനുമതി ലഭിച്ചു. എന്നാല്‍ മൂന്നുപേര്‍ക്ക് ടിക്കറ്റെടുക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.
ഇന്‍കാസിന്റെ മുനീര്‍ കുമ്പളയും അനുരയുമാണ് കുടുംബത്തിന്റെ അവസ്ഥ വിളിച്ച് അറിയിക്കുന്നത്. യൂത്ത് കെയറിന്റെ ഭാഗമായി നല്‍കുന്ന ടിക്കറ്റുകളില്‍ നിന്നല്ലാതെ അവരെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുകയായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. അജയ്‌യെ ചികിത്സിക്കുന്ന ഡോക്ടറോടും സംസാരിച്ചു. അവര്‍ നാട്ടിലെത്തിയ ശേഷം ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വേണ്ട സഹായം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Kanhangad, News, Kasaragod, help, Ticket, Flight, Family, Treatment, T. Sidheeque, Doctor, t siddique help kasaragod family for Treatment