city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Demand | 'മുനമ്പം' വർഗീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നത് തടയണം, രമ്യമായി വേഗത്തിൽ പരിഹരിക്കണമെന്ന് ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി; എസ് വൈ എസിന്റെ 'മാനവ സഞ്ചാരം' പ്രയാണം തുടങ്ങി

Dr. A.P. Abdul Hakeem Azhari addressing a press conference in Kasaragod.
KasargodVartha Photo

● ' നിയമം നോക്കു കുത്തിയാകരുത്'
● 'വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം' 
●'കാസർകോട് അഭിമുഖീരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം'

 

കാസർകോട്: (KasargodVartha) വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാൻ സർകാരും മതേതര പ്രസ്ഥാനങ്ങളും തയ്യാറാകണമെന്ന് സുന്നി യുവജന സംഘം (എസ്  വൈ എസ്) സംസ്ഥാന ജനറൽ സെക്രടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ് വൈ എസ് സംഘടിപ്പിക്കുന്ന മാനവ സഞ്ചാരം യാത്രയുടെ ഭാഗമായി കാസർകോട് പ്രസ് ക്ലബിൽ സംസാരിക്കുകയായിരുന്നു യാത്രാ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം.

വിദ്വേഷ പ്രസ്താവന നടത്തുന്നവർക്കെതിരെയും വെറുപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമം നോക്കു കുത്തിയാകരുതെന്ന് ഹകീം അസ്ഹരി പറഞ്ഞു. പൊലീസ്, പ്രോസിക്യൂഷൻ പോലെയുള്ള നിയമപാലന സംവിധാനങ്ങളെ മതേതരമായും നീതിയുക്തമായും നിലനിർത്താൻ സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. റിയാസ് മൗലവി വധക്കേസിൽ പൊലീസും പ്രോസിക്യൂഷനും സംശയത്തിൻ്റെ നിഴലിലാണ്. പ്രതികൾ രക്ഷപ്പെട്ടു പോകുന്ന സാഹചര്യം നീതിന്യായ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തും. 

കുറ്റം ചെയ്തവർക്ക് ശിക്ഷ ഉറപ്പാക്കാൻ സർക്കാർ ജാഗ്രതയോടെ ഇടപെടണം. സംസ്ഥാനത്തുണ്ടാകുന്ന വിവിധങ്ങളായ വിഷയങ്ങൾ വളരെ വേഗത്തിൽ വർഗീയവത്കരിക്കപ്പെടുന്ന സാഹചര്യമുണ്ട്. അതിന് അവസരം നൽകാതെ സത്വര നടപടികളിലൂടെ പ്രശ്നങ്ങൾ  പരിഹരിക്കണം. മുനമ്പം വിഷയം വർഗീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നത് തടയുകയും രമ്യമായി വേഗത്തിൽ പരിഹരിക്കുകയും വേണം.
കാസർകോട് ജില്ല കാലങ്ങളായി അഭിമുഖീരിക്കുന്ന വിദ്യാഭ്യാസ തൊഴിൽ ആരോഗ്യമേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം.

കാസർകോട്ടെ പ്രധാനമായ ഒരുപ്രശ്‌നം ഇവിടെ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ ട്രാൻസ്ഫർ വാങ്ങി തിരിച്ചുപോകുന്നുവെന്നതാണ്. ഇത് വികസനത്തിന് തടസ്സമാകുന്നു. പലകാര്യങ്ങളും സമയത്തിന്  ചെയ്യാൻ  സാധിക്കുന്നില്ല. ചില പദ്ധതികളിലെങ്കിലും അത് പൂർത്തിയാകുന്നതുവരെ തിരിച്ചുപോകാൻ പറ്റാത്ത വിധത്തിലുള്ള ഉത്തരവാദിത്തങ്ങൾ നൽകി കൊണ്ടുള്ള നിയമനങ്ങൾ പരിഹാരമാണ്. ഉദ്യോഗസ്ഥന്മാർക്ക് തൊഴിൽ ചെയ്യാൻ താല്പര്യം ഇല്ലാത്ത ഇടങ്ങളിലേക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിട്ട് പ്രോത്സാഹിപ്പിക്കാറുണ്ട്. അതുപോലെ പ്രത്യേകമായ ആനുകൂല്യങ്ങൾ നൽകിയോ മറ്റോ  കാസർകോട്ട് ഉദ്യോഗസ്ഥന്മാർ സ്ഥിരമായി നിൽക്കുന്നതിന് നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ് വൈ എസ് മാനവ സഞ്ചാരം

സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താനും മാനവിക വിചാരങ്ങളെ ഉണർത്താനും ലക്ഷ്യമിട്ട് എസ് വൈ എസ് സംഘടിപ്പിക്കുന്ന മാനവ സഞ്ചാരം കാസർകോട് നിന്ന് പ്രയാണം ആരംഭിച്ചു. യാത്ര ഡിസംബർ ഒന്നിന്  തിരുവനന്തപുരത്ത് സമാപിക്കും. കാഞ്ഞങ്ങാട് പുതിയ കോട്ട മസ്ജിദ് പരിസരത്തു നിന്നും ആരംഭിച്ച  ബഹുജന സൗഹൃദ നടത്തത്തിൽ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അണി നിരന്നു.

സ്നേഹവും സാഹോദര്യവും കുറയുന്ന സമൂഹം ദുർബലമാകുകയും അത് അപകടകരമായ ചലനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ സമൂഹത്തിൽ ഊഷ്മളമായ സൗഹൃദങ്ങൾ സ്ഥാപിക്കാനും വർഗീയ വിഭജന ആശയങ്ങൾക്കെതിരെ ജനകീയ പ്രതിരോധം ഒരുക്കാനും ലക്ഷ്യമിട്ടാണ് മാനവ സഞ്ചാരം നടക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചരിത്ര സ്ഥലങ്ങള്‍, തൊഴില്‍ ശാലകള്‍, വ്യവസായ കേന്ദ്രങ്ങള്‍, ചേരിപ്രദേശങ്ങള്‍, ആശുപത്രികള്‍, വയോജന കേന്ദ്രങ്ങള്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ള സംവിധാനങ്ങളും സംരഭങ്ങളുമായുള്ള സമ്പര്‍ക്ക പരിപാടികളും സാംസ്‌കാരിക നായകര്‍, രാഷ്ട്രീയ നേതാക്കള്‍, സാഹിത്യകാരന്‍മാര്‍, വ്യവസായികള്‍, പ്രൊഫഷണലുകള്‍, സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മതനേതാക്കള്‍, യുവജന സംഘടന പ്രതിനിധികള്‍, ആക്ടിവിസ്റ്റുകള്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരുമായുള്ള സസ്‌നേഹ സംവാദവും മാനവ സഞ്ചാരത്തിന്റെ ഭാഗമായി നടക്കും.

വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, മീഡിയ കോർഡിനേറ്റർ എൻ എം സ്വാദിഖ് സഖാഫി, വൈസ് പ്രസിഡന്റ് നേമം സിദ്ദീഖ് സഖാഫി, ജില്ല പ്രസിഡൻ്റ് കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി എന്നിവരും സംബന്ധിച്ചു.

#Munambam #SYs #Kerala #communalism #AbdulHakeemAsari #Kasaragod #religiousharmony

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia