Incident | മടിക്കൈയിൽ വീണ്ടും പുലിയിറങ്ങിയതായി സംശയം; നായയെ കടിച്ചുകൊന്നു
● പുലർച്ചെ റബർ ടാപ്പിങ്ങിന് ഇറങ്ങിയ രാഘവനാണ് ജീവിയെ കണ്ടത്.
● വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
● ആവശ്യമെങ്കിൽ കാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
മടിക്കൈ: (KasargodVartha) ഏതാനും ദിവസങ്ങളുടെ ഇടവേളക്ക് ശേഷം മടിക്കൈയിൽ വീണ്ടും പുലി ഇറങ്ങിയതായി സംശയം. നായയെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. മടിക്കൈ മാടം മടത്തിൽ രാഘവന്റെ വീട്ടിന് സമീപത്തെ കിണറിൻ്റെ അടുത്താണ് സംഭവം. പുലർച്ചെ റബർ ടാപ്പിങ്ങിന് ഇറങ്ങുന്നതിനിടെയാണ് രാഘവൻ കിണറിന് സമീപം പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്.
ബഹളം വെച്ചപ്പോൾ നായയെ ഉപേക്ഷിച്ച് ജീവി ഓടിപ്പോയി. വിവരമറിഞ്ഞ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ ബാബുവിൻ്റെ നേതൃത്വത്തിൽ ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ വീണ, ഡി എഫ് മാരായ മീര, ഭവിത്ത്, റെസ്ക്യൂ ഗാർഡ് അജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
സ്ഥലത്ത് ആവശ്യമെങ്കിൽ കാമറ സ്ഥാപിക്കുമെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. ക്ഷേത്ര പരിസരത്ത് പുലിയുടേതിന് സമാനമായ കാൽപാടുകൾ കണ്ടെത്തിയെങ്കിലും പുലി സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.
ഈ വാർത്ത ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്!
A suspected leopard sighting has occurred again in Madikai, Kerala, after a dog was found killed near a well. A local resident reported seeing an animal believed to be a leopard. Forest officials have inspected the area and are considering installing cameras.
#leopard #wildlife #kerala #madikai #incident #fear