city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരുതബാധിതരെ സഹായിക്കാന്‍ രാജ്യാന്തര സമൂഹത്തെ കാസര്‍കോട്ടെത്തിക്കും: സുരേഷ് ഗോപി

അമ്പലത്തറ: (www.kasargodvartha.com 28.08.2017) കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ രാജ്യാന്തര സമൂഹത്തെ കാസര്‍കോട്ടെത്തിക്കുമെന്ന് നടനും എം പി യുമായ സുരേഷ് ഗോപി പറഞ്ഞു. അമ്പലത്തറയില്‍ നെഹ്റു കോളേജ് സാഹിത്യവേദിയുടെ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സുരേഷ് ഗോപിയുടെയും ദുബൈ വ്യവസായി മിസിസ് വര്‍ക്കിയുടെയും സഹായത്തോടെ നിര്‍മ്മിച്ച സ്നേഹ വീട് സമര്‍പ്പിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

40 ലക്ഷം രൂപ ചെലവിലാണ് സ്നേഹ വീട് നിര്‍മ്മിച്ചത്. കശുവണ്ടി വ്യവസായം തകരുന്നതിന് മനുഷ്യജീവന്‍ ഇല്ലാതാക്കുന്ന നടപടി ശരിയല്ലെന്നും ഇതിനായി സര്‍ക്കാര്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദഹം തുടര്‍ന്ന് പറഞ്ഞു. ദുരിത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കാന്‍ ബഹുജനപക്ഷത്തെ സജ്ജമാക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു. ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യാതിഥിയായിരുന്നു. നിര്‍മ്മാണകമ്മിറ്റി ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി, നെഹ്റു കോളേജ് മാനേജര്‍ ഡോ. കെ വിജയരാഘവന്‍, പ്രിന്‍സിപ്പാള്‍ ഡോ. പി വി പുഷ്പജ, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചാലഞ്ചഡ് മുന്‍ ഡയറക്ടകര്‍ എം കെ ജയരാജ്, ഡി എം ഒ ഡോ. എ പി ദിനേശ് കുമാര്‍, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞിക്കണ്ണന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, ഡിസിസി പ്രസിഡണ്ട്് ഹക്കീം കുന്നില്‍, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ ശ്രീകാന്ത്, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍,  പ്രസ്ഫോറം പ്രസിഡണ്ട് ഇ വി ജയകൃഷ്ണന്‍, കൃഷണകുമാര്‍, നെഹ്റു കോളേജ് സാഹിത്യ വേദി വൈ. പ്രസിഡണ്ട് വി വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സാഹിത്യ വേദി പ്രസിഡണ്ട് ഡോ അംബികാസുതന്‍ മാങ്ങാട് സ്വാഗതവും സ്നേഹം സെക്രട്ടറി അഡ്വ. കെ പീതാംബരന്‍ നന്ദിയും പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരുതബാധിതരെ സഹായിക്കാന്‍ രാജ്യാന്തര സമൂഹത്തെ കാസര്‍കോട്ടെത്തിക്കും: സുരേഷ് ഗോപി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Ambalathara, Suresh Gopi on Endosulfan victims

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia