'സുരേന്ദ്രന്‍ കാസര്‍കോടിനെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു'
Feb 7, 2012, 18:17 IST
A. Abdul Rahman |
രൂക്ഷമായ ചേരിപ്പോര് മൂലം ഇറക്കുമതി നേതാക്കളെ പ്രാദേശിക ബി.ജെ.പി. നേതൃത്വം തള്ളിപ്പറയുന്ന സാഹചര്യത്തില്‍ സാമുദായിക കലാപം ഇളക്കിവിട്ടും നുണപ്രചാരണങ്ങള്‍ നടത്തിയും സുരേന്ദ്രന്‍ നിലനില്‍പ്പിനായി സ്വയം രക്ഷതേടുകയാണ്.
നബദിനാഘോഷ പരിപാടികളെപോലും തീവ്രവാദ പ്രവര്‍ത്തനങ്ങളായി മുദ്രകുത്തിയും തീരപ്രദേശങ്ങളിലെ തൊഴിലാളികള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കിയും വര്‍ഗ്ഗീയ ധ്രൂവീകരണത്തിന് സുരേന്ദ്രന്‍ ശ്രമിക്കുകയാണ്. കാസര്‍കോട്ട് സ്ഥിരതാമസമാക്കിയതുമുതല്‍ കലാപങ്ങളും കൊലപാതകങ്ങളും നിത്യസംഭവമാക്കിമാറ്റാന്‍ സുരേന്ദ്രന്‍ നടത്തിയ ശ്രമം ജനങ്ങള്‍ മറന്നിട്ടില്ല. ബി.ജെ.പി.യുടെ ജില്ലാ, പ്രാദേശിക നേതൃത്വങ്ങളെ നോക്കുകുത്തികളാക്കി പാര്‍ട്ടിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഇറക്കുമതി നേതാവ് മുസ്‌ലിം ലീഗിനെതിരെ അനാവശ്യമായി കുതിരകയറുകയാണ്. സുരേന്ദ്രന്റെ പ്രവര്‍ത്തനങ്ങളും നുണപ്രചാരണങ്ങളുംമൂലം ബി.ജെ.പി. ജില്ലയില്‍ ഉപ്പുവെച്ച കലംപോലെയായിരിക്കുകയാണെന്ന് അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു.
Keywords: Kasaragod, A. Abdul Rahman, Surenthran, BJP.
Also Read:
കെ.സുരേന്ദ്രന്റെ നീക്കം ദുരൂഹം: സംയുക്തജമാഅത്ത്
Also Read:
കെ.സുരേന്ദ്രന്റെ നീക്കം ദുരൂഹം: സംയുക്തജമാഅത്ത്