city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Haritha Karma | ഹരിതകർമ സേനയുടെ വിജയഗാഥ; കാസർകോട് മാലിന്യമുക്ത ജില്ലയായി; പ്രഖ്യാപനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വ്വഹിച്ചു

Photo: PRD Kasargod

● മാലിന്യ സംസ്കരണത്തിന് ചീഫ് സെക്രട്ടറിയുടെ അഭിനന്ദനം.
● മികച്ച ഗ്രാമപഞ്ചായത്തായി മടിക്കൈ തിരഞ്ഞെടുക്കപ്പെട്ടു.
● കാസർകോട് ജില്ലാ പഞ്ചായത്തിന് പ്രത്യേക പുരസ്കാരം ലഭിച്ചു.
● വ്യക്തിഗത ഹരിത പ്രവർത്തകർക്കും പുരസ്കാരങ്ങൾ നൽകി.

കാസർകോട്: (KasargodVartha) മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ല മാലിന്യമുക്തമായി. കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ജില്ലാതല പ്രഖ്യാപനം നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന് എം.പി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വിദ്യാസമ്പന്നരായ കേരളീയര്‍ വ്യക്തി ശുചിത്വത്തിനെന്നപോലെ പരിസര ശുചിത്വത്തിനും പ്രാധാന്യം നല്‍കണമെന്ന് എം.പി പറഞ്ഞു. ആരോഗ്യവും വിദ്യാഭ്യാസവും പരസ്പരപൂരകമാണെന്നും അതുകൊണ്ടുതന്നെ ശുചിത്വത്തിന്റെ കാര്യത്തില്‍ ഓരോരുത്തര്‍ക്കും സ്വയം അവബോധം ഉണ്ടാകാണമെന്നും അദ്ദേഹം ചൂണ്ടി കാട്ടി. മാലിന്യ സംസ്‌ക്കരണ മേഖലിയില്‍ അക്ഷീണം പ്രയത്‌നിക്കുന്ന ഹരിതകര്‍മ്മ സേനാംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അത് നാം പാലിക്കണമെന്നും എം.പി പറഞ്ഞു.

മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ ഓരോരുത്തരുടെയും മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. കുട്ടികളിൽ ശുചിത്വം ബോധം വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി പാഠ്യപദ്ധതിയിൽ പരിസര ശുചിത്വ പാഠങ്ങൾ ഉൾപ്പെടുത്തണമെന്ന് ചന്ദ്രശേഖരൻ എംഎൽഎ പറഞ്ഞു.

Success Story of Haritha Karma Sena: Kasaragod Declared Waste-Free District; Announcement by MP Rajmohan Unnithan
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷം എൻറെ കേരളം പ്രദർശന വിപണനമേള സംസ്ഥാനതല ഉദ്ഘാടനം കാസർകോട് ജില്ല ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ പോസ്റ്റർ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ കാസർഗോഡ് ടൗൺഹാളിൽ പ്രകാശനം ചെയ്യുന്നു ഇ ചന്ദ്രശേഖരൻ എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ തുടങ്ങിയവർ സമീപം മാലിന്യമുക്തംനവ കേരളം കാസർകോട് ജില്ല മാലിന്യമുക്തമായി പ്രഖ്യാപിക്കുന്ന വേദിയിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷ വഹിച്ചു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, എൽ.എസ്.ജി.ഡി ജോയിൻ്റ് ഡയറക്ടർ ജി.സുധാകരൻ എന്നിവർ സ്റ്റാറ്റസ് റിപ്പോർട്ട് അവതരിപ്പിച്ചു. കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ എസ് എൻ സരിത, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം, പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി കെ രവി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻസ് ജില്ലാ സെക്രട്ടറി അഡ്വ എ പി ഉഷ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാദർ ബദരിയ, ജില്ലാ പഞ്ചായത്ത് മെമ്പർമ്മാരായ സി ജെ സജിത്ത്, ജാസ്മിൻ കബീർ, ഷൈലജ ഭട്ട്, നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ, കെ.എസ്.ഡബ്ല്യു.എം.പി ഡെപ്യൂട്ടി ജില്ലാ കോഡിനേറ്റർ മിഥുനം കൃഷ്ണൻ, സി.കെ.സി.എൽ ജില്ലാ മാനേജർ മിഥുൻ ഗോപി എന്നിവർ പങ്കെടുത്ത പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ സ്വാഗതവും ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി ജയൻ നന്ദിയും പറഞ്ഞു.

പരിമിതമായ സാഹചര്യത്തിലും മികച്ച പ്രവർത്തനം; കാസർകോടിന് ചീഫ് സെക്രട്ടറിയുടെ പ്രശംസ

മാലിന്യ സംസ്‌കരണ രംഗത്ത് നാം ഇനിയും മുന്നേറേണ്ടിയിരിക്കുന്നുവെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പറഞ്ഞു. ചടങ്ങിൽ മുഖ്യാധിയായി പങ്കെടുക്കുകയായിരുന്നു അവർ. ഘട്ടം ഘട്ടമായുള്ള മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളാണ് കേരളത്തിൽ നടത്തി വരുന്നത്. ഒരു കാലത്ത് വെളിയിട വിസർജ്ജനത്തിനെതിരെ ക്യാമ്പയിനുകൾ നടന്നു. മാലിന്യ നിർമ്മാർജ്ജന മേഖലയിൽ ഹരിതകർമ്മ സേന, ക്ലീൻ കേരള കമ്പനി, എം.സി.എഫ്, ആർ.ആർ.എഫ്, ഡബിൾ ചേമ്പർ ഇൻസിനേറ്റർ തുടങ്ങി വിവിധ ഉപാധികൾ ഉപയോഗിച്ച് വരികയാണ് കേരളം.

Success Story of Haritha Karma Sena: Kasaragod Declared Waste-Free District; Announcement by MP Rajmohan Unnithan
രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ നാലാം വാർഷിക ആഘോഷം കാസർഗോഡ് ജില്ല ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ റീൽസ് പ്രകാശനം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐഎഎസ് നിർവഹിക്കുന്നു.

മാലിന്യം കൈകാര്യം ചെയ്യുന്ന രീതി ഒരു നാടിന്റെ അഭിവൃദ്ധിയുടെ ലക്ഷണമാണെന്നും അത് നല്ല രീതിയിൽ നടത്താൻ നമ്മുടെ നാടിനു കഴിയുന്നുണ്ടെനന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കൂടാതെ വയനാട് ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിൽ മണ്ണിനടിയൽ അകപ്പെട്ട വീടുകൾ കണ്ടെത്തുന്നതിന് വരെയും ഹരിതമിത്രം ആപ്പ് നിർണ്ണായകമായെന്നും കൃത്യവും ആധികാരികവുമായ വിവരങ്ങൾ നൽകുന്നതിന് ഹരിതമിത്രം ആപ്പിലൂടെ സാധിച്ചു. പരിമിതമായ സാഹചര്യങ്ങൾക്കിടയിൽ നിന്നുകൊണ്ട് കാസർകോട് ജില്ലയിൽ നടപ്പിലാക്കുന്ന മികച്ച പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

മാലിന്യ സംസ്കരണത്തിൽ മികച്ച പ്രകടനം; കാസർകോടിന് ഹരിത അവാർഡ് പെരുമഴ

  • ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത്: മടിക്കൈ

  • മികച്ച മുനിസിപ്പാലിറ്റി: കാഞ്ഞങ്ങാട്

  • മികച്ച ബ്ലോക്ക് പഞ്ചായത്ത്: നീലേശ്വരം

  • ദ്രവ മാലിന്യ സംസ്‌കരണ ഉപാധികൾ: വലിയപറമ്പ ഗ്രാമപഞ്ചായത്ത്

  • മാലിന്യ സംസ്‌കരണ അടിസ്ഥാന സൗകര്യങ്ങളിൽ മികച്ച പിന്തുണ നൽകിയതിനുള്ള പ്രത്യേക പുരസ്‌കാരം: കാസറഗോഡ് ജില്ലാ പഞ്ചായത്ത്

  • മികച്ച സി.ഡി.എസ്: നീലേശ്വരം നഗരസഭ

  • മികച്ച എം.സി.എഫ്: തൃക്കരിപ്പൂർ

  • മികച്ച ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം (ഗ്രാമപഞ്ചായത്ത് തലം): കിനാനൂര്‍ കരിന്തളം

  • മികച്ച ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം (നഗരസഭ തലം): കാഞ്ഞങ്ങാട്

  • മികച്ച ശുചിത്വ ടൗൺ (നഗരസഭ തലം): കാസർകോട് നഗരസഭ

  • മികച്ച ടൗൺ (ഗ്രാമപഞ്ചായത്ത് തലം): വെള്ളരിക്കുണ്ട് (ബളാല്‍) പഞ്ചായത്ത്

  • മികച്ച എം.സി.എഫ് (നഗരസഭ തലം): നീലേശ്വരം നഗരസഭ

  • മികച്ച ഹരിത വിദ്യാലയം: ഗവ. യു.പി. സ്‌കൂള്‍ പാടിക്കീല്‍, പിലിക്കോട്

  • മികച്ച ഹരിത കലാലയം: ഗവ. കോളേജ് കാസർകോട്

  • മികച്ച എന്‍.എസ്.എസ് യൂണിറ്റ്: ജി.എച്ച്.എസ്.എസ് കുട്ടമത്ത്

  • മികച്ച ടൂറിസം കേന്ദ്രം: ബേക്കല്‍ പള്ളിക്കര ബീച്ച്

  • വാതില്‍പ്പടി ശേഖരണത്തിൽ മികച്ച ഗ്രാമപഞ്ചായത്ത്: ബദിയഡുക്ക

  • വാതില്‍പ്പടി ശേഖരണത്തിൽ മികച്ച നഗരസഭ: നീലേശ്വരം

  • ഗാർഹിക ഉറവിട ജൈവ മാലിന്യ സംസ്‌കരണ ഉപാധികൾ സ്ഥാപിച്ച മികച്ച ഗ്രാമപഞ്ചായത്ത്: ബദിയഡുക്ക

  • ഗാർഹിക ഉറവിട ജൈവ മാലിന്യ സംസ്‌കരണ ഉപാധികൾ സ്ഥാപിച്ച മികച്ച നഗരസഭ: കാഞ്ഞങ്ങാട്

  • ഹരിതവിദ്യാലയ പദവിയിൽ മികച്ച ഗ്രാമപഞ്ചായത്ത്: പിലിക്കോട്

  • ഹരിതവിദ്യാലയ പദവിയിൽ മികച്ച നഗരസഭ: കാഞ്ഞങ്ങാട്

  • ഹരിത കലാലയ പദവിയിൽ: മുളിയാർ ഗ്രാമപഞ്ചായത്ത്, കാസർകോട് നഗരസഭ

  • ഹരിത ടൗൺ പദവിയിൽ: ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്, കാഞ്ഞങ്ങാട് നഗരസഭ

  • ഹരിത പൊതു സ്ഥല പദവിയിൽ: ബേഡഡുക്ക ഗ്രാമപഞ്ചായത്ത്, നീലേശ്വരം നഗരസഭ

  • എൻഫോഴ്സ്മെൻ്റ് പ്രവർത്തനത്തിൽ മികച്ച ഗ്രാമപഞ്ചായത്ത്: വൊർക്കാടി

  • മികച്ച റെസിഡൻഷ്യൽ അസോസിയേഷൻ: ബോവിക്കാനത്തെ തേജസ്

  • ഹരിത സ്ഥാപനം പദവിയിൽ മികച്ച ഗ്രാമപഞ്ചായത്ത്: ചെങ്കള

  • ഹരിത സ്ഥാപനം പദവിയിൽ മികച്ച നഗരസഭ: കാസർകോട്

  • മികച്ച ശുചിത്വ സമുച്ചയം: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

  • പൊതുയിടം പിന്തുണയ്ക്കുന്നതിൽ മികച്ച പ്രകടനം: പരപ്പ ബ്ലോക്ക് പഞ്ചായത്ത്

  • അടിസ്ഥാന സൗകര്യ വികസനത്തിൽ മികച്ച പങ്ക്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്

  • മികച്ച പൊതുയിടം പുരസ്‌കാരം: കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്

  • മികച്ച ടൗൺ പുരസ്‌കാരം: ഉദുമ

  • മികച്ച ടൂറിസം ഹരിത ചട്ടം നടപ്പാക്കിയത്: പള്ളിക്കര

  • മികച്ച കുട്ടികളുടെ ഹരിത കര്‍മ്മസേന: പുല്ലൂർ പെരിയ

  • മികച്ച സിസിടിവി സംവിധാനം: ചെമ്മനാട്

  • വൃത്തിയുള്ള പൊതുയിടം കാത്തുസൂക്ഷിച്ചത്: ഈസ്റ്റ് എളേരി

  • വാതില്‍പ്പടി ശേഖരണത്തിൽ: കാറഡുക്ക

  • വ്യക്തിഗത ഹരിതപ്രവർത്തനങ്ങളിലെ മികച്ച പങ്കാളിത്തം:

    • രാജേന്ദ്രൻ സി (ബദിയഡുക്ക ഗ്രാമപഞ്ചായത്ത് സെക്രട്ടറി)

    • പ്രസൂൺ എസ്.കെ (തൃക്കരിപ്പൂർ വി.ഇ.ഒ)

ജാസ്മിൻ പി.കെ (വൊർക്കാടി ഹെൽത്ത് ഇൻസ്പെക്ടർ)

Kasaragod district has been declared a waste-free district as part of the Malinya Muktham Nava Keralam campaign, with the announcement made by MP Rajmohan Unnithan. The district's efforts were lauded by Chief Secretary Sharada Muraleedharan, and numerous local bodies and individuals received Haritha Awards for their outstanding contributions to waste management.

#WasteFreeKasaragod #HarithaKarmaSena #CleanKerala #RajmohanUnnithan #KeralaNews #GreenInitiative

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia