വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ മഴയത്ത് പഠിക്കുന്നത് കുട ചൂടി നിന്ന്
Jun 30, 2018, 12:58 IST
ബദിയടുക: (www.kasargodvartha.com 30.06.2018) ബദിയടുക്ക പഞ്ചായത്തിലെ 13 വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഗോളിയടക്കത്തെ എം ജി എല്‍ സി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ മഴയത്ത് പഠിക്കുന്നത് കുട ചൂടി നിന്ന്.
നാലാം ക്ലാസ്സ് ഡിവിഷന്‍ വരെയാണ് ഇവിടെ ഉള്ളത്. രണ്ട് അധ്യാപകരാണ് ഇപ്പോള്‍ നാല് ഡിവിഷനും കൂടി ഇവിടെ ഉള്ളത്. സ്‌കൂള്‍ പഴകിയ ചോര്‍ന്നൊലിക്കുന്ന നിലയിലാണുള്ളത്.നിര്‍ധനരും,പാവപ്പെട്ട കുടുംബത്തില്‍പ്പെട്ടവരുമായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.സ്‌കൂള്‍ കെട്ടിടം ഏത് നിമിഷവും വീഴാറായ അവസ്ഥയിലാണുള്ളത്. കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്.ഇവിടെയാണ് നൂറോളം വരുന്ന കുട്ടികള്‍ പഠിക്കുന്നത് മഴക്കാലത് കുട പിടിച്ചാണ് പഠനം 7 വര്‍ഷമായി പഞ്ചായത്ത് അധികൃതര്‍ക്ക് സ്‌ക്കൂള്‍നന്നാക്കാന്‍ പരാതി നല്‍കി കൊണ്ടിരിക്കുകയാണ് നാട്ടുകാര്‍. പക്ഷെ ഇത് വരെ അധികാരികള്‍ നടപടി എടുത്തില്ല.
രണ്ട് അധ്യാപികമാര്‍ ഉണ്ടെങ്കിലും ഇപ്പോള്‍ ഒരു അധ്യാപിക മാത്രമാണ് പഠിപ്പിക്കാനുള്ളത്.മൂന്ന് അധ്യാപകരുടെ ഒഴിവുകള്‍ ഉണ്ട്.അത് നികത്തിയിട്ടില്ല.സ്‌കൂളിന് വൈദുതി മോട്ടോര്‍ ഷെഡിലാണുള്ളത്.അതിന്റെ വയറുകള്‍ താഴ്ന്നു അപകടാവസ്ഥയിലാണുള്ളത്.മഴക്കാലത്തു കുട്ടികള്‍ നടന്നു പോകുമ്പോള്‍ അതില്‍ നിന്ന് ഷോക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. വളരെ പാവപ്പെട്ട ആളുകളാണ് ഞങ്ങള്‍, ഞങ്ങള്‍ക് ബദിയടുക്ക ടൗണില്‍ കൊണ്ട് പോയി മക്കളെ പഠിപ്പിക്കാനുള്ള സാമ്പത്തികമില്ല, അത് കൊണ്ടാണ് ഇവരെ ഇവിടെ തന്നെ പഠിപ്പിക്കുന്നത് എന്ന് നാട്ടുകാര്‍ പറയുന്നത്. സ്‌കൂള്‍ പൊളിച്ചു വിദ്യാര്‍ത്ഥികളെ ഏതെങ്കിലും നല്ല കെട്ടിടത്തിലേക് മാറ്റി പഠിപ്പിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Badiyadukka, School, Students, Rain, School Building, Old, students studying in rain with umbrella.