ട്രെയിന്‍ യാത്രക്കിടെ വിദ്യാര്‍ത്ഥികളെ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ ആക്രമിച്ചു
Sep 13, 2017, 20:00 IST
കുമ്പള: (www.kasargodvartha.com 13.09.2017) ട്രെയിന്‍ യാത്രക്കിടെ വിദ്യാര്‍ത്ഥികളെ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. ചൊവ്വാഴ്ച വൈകിട്ട് കുമ്പള റെയില്‍വെ സ്റ്റേഷന് സമീപമെത്തുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ അക്രമത്തിനിരയായത്. പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികളെയാണ് കുമ്പളയിലെ ഒരു കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ ഇരുപതോളം വരുന്ന സംഘം ഉപദ്രവിച്ചത്.
വിവരമറിഞ്ഞ് കുമ്പള അഡീഷണല്‍ എസ്.ഐ. പി.വി ശിവദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ലാത്തിവീശിയതോടെ സംഘം ഓടിമറഞ്ഞു. കൊലക്കേസ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിദ്യാര്‍ത്ഥികള്‍ രേഖാമൂലം പരാതി നല്‍കാതിരുന്നതിനാല്‍ പിന്നീട് വിട്ടയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Assault, Leader, Murder, Students, Students assaulted by gang
Keywords: Kasaragod, Kerala, news, Attack, Assault, Leader, Murder, Students, Students assaulted by gang