city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Wild Boar | സ്‌കൂള്‍ ബസിന് കാത്തുനിന്ന വിദ്യാർഥിനി കാട്ടുപന്നിയെ കണ്ട് ജീവനും കൊണ്ടോടി; വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വലയിലാക്കി

കുമ്പള: (KasargodVartha) സ്‌കൂള്‍ ബസിന് കാത്തുനിന്ന വിദ്യാർഥിനി കാട്ടുപന്നിയെ കണ്ട് ജീവനും കൊണ്ടോടി. കുമ്പള കൊടിയമ്മയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്‌കൂള്‍ ബസില്‍ കയറാനായി വന്ന വിദ്യാർഥിനി ബസ് വരുന്നതും കാത്തുനിന്നപ്പോഴാണ് തൊട്ടടുത്ത കുറ്റിക്കാട്ടില്‍ നിന്നും കാട്ടുപന്നിയുടെ മുരള്‍ച്ച കേട്ട് ഓടിപ്പോയത്.

Wild Boar | സ്‌കൂള്‍ ബസിന് കാത്തുനിന്ന വിദ്യാർഥിനി കാട്ടുപന്നിയെ കണ്ട് ജീവനും കൊണ്ടോടി; വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വലയിലാക്കി

നിലവിളികേട്ട് അയല്‍വാസി ഓടിയെത്തിയപ്പോഴേക്കും ബാഗും ഷൂവും സ്ഥലത്ത് ചിതറിയ നിലയിലായിരുന്നു. അന്വേഷിച്ചപ്പോഴാണ് കുറ്റിക്കാട്ടില്‍ കാട്ടുപന്നിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനും വനം വകുപ്പിനും വിവരം അറിയിക്കുകയായിരുന്നു.
 
Wild Boar | സ്‌കൂള്‍ ബസിന് കാത്തുനിന്ന വിദ്യാർഥിനി കാട്ടുപന്നിയെ കണ്ട് ജീവനും കൊണ്ടോടി; വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വലയിലാക്കി

Wild Boar | സ്‌കൂള്‍ ബസിന് കാത്തുനിന്ന വിദ്യാർഥിനി കാട്ടുപന്നിയെ കണ്ട് ജീവനും കൊണ്ടോടി; വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വലയിലാക്കി

ബോവിക്കാനത്ത് നിന്നും റാപിഡ് സ്പെഷ്യൽ ഡ്യൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പന്നിയെ വലയിലാക്കി. ചെറിയ പരുക്ക് കണ്ടെത്തിയ പന്നിയെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം കാട്ടില്‍ വിട്ടയക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
  
Wild Boar | സ്‌കൂള്‍ ബസിന് കാത്തുനിന്ന വിദ്യാർഥിനി കാട്ടുപന്നിയെ കണ്ട് ജീവനും കൊണ്ടോടി; വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വലയിലാക്കി

Keywords: News, KeralaNews, Kumbala, Student, wild bar, School bus, Neibour, shoes, bag, bovikanam, Student escaped after seeing wild boar.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia